Latest NewsKeralaNews

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി എന്ന് സംശയം: ഇറച്ചി, മുട്ട വില്‍പനയ്ക്കുള്ള നിരോധനം നീട്ടി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

Read Also: നടന്നത് ബോധപൂര്‍വമായ ആക്രമണം, തിക്കും തിരക്കുമുണ്ടാക്കി എന്തോ മൂര്‍ച്ചയുള്ള വസ്തു കണ്ണില്‍ കുത്തി: ജി കൃഷ്ണകുമാര്‍

എടത്വ, ചെറുതന പഞ്ചായത്തുകളില്‍ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളില്‍ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്‍പനയ്ക്ക് നിരോധനം ഏപ്രില്‍ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ തമിഴ്‌നാട് ജാഗ്രത നിര്‍ദ്ദേശം നല്‍കി. അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. കേരളത്തില്‍ നിന്നുള്ള വളര്‍ത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങള്‍ തിരിച്ചയയ്ക്കും. 12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങള്‍ അണുവിമുക്തമാക്കും. തമിഴ്‌നാട്ടില്‍ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button