KeralaLatest NewsNews

ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് വാഹന ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിന് വാഹന ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. ടിപ്പര്‍ ഡ്രൈവറായ മിഥുനും സുഹൃത്തുക്കളുമാണ് പിടിയിലായത്. ഉടമയെ അക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

Read Also: ലോറന്‍സ് ബിഷ്ണോയിയുടെ മാഫിയ സംഘം മുംബൈയില്‍ ആക്രമണം നടത്തൊനൊരുങ്ങുന്നു:അജ്ഞാത സന്ദേശം

ഇക്കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട കൊറ്റംപള്ളിയിലായിരുന്നു സംഭവം. വണ്ടി വാടകയുമായി ബന്ധപ്പെട്ട കണക്കുകളിലെ പിശക് കാരണം രണ്ടു മാസം മുമ്പ് ടിപ്പര്‍ ഉടമ ഉത്തമന്‍, ഡ്രൈവര്‍ മിഥുനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന് ശേഷം പലപ്പോഴും മിഥുന്‍, ഉത്തമനെ കാണുമ്പോള്‍ പ്രകോപനപരമായി സംസാരിച്ചിരുന്നു. ജോലിയില്‍ തിരിച്ചെടുക്കണമെന്ന് മിഥുന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഉത്തമന്‍ വഴങ്ങിയിരുന്നില്ല. ഇതിന്റെ വൈരാഗ്യത്തിലാരുന്നു ചൊവ്വാഴ്ചയിലെ ആക്രമണം.

മിഥുന്റെ നേതൃത്വത്തില്‍ രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ഉടമയെ കാട്ടാക്കട കൊറ്റംപള്ളിയില്‍ വളഞ്ഞിട്ട് ആക്രമിച്ചു. തലക്കും ഇടതു കക്ഷത്തിനും സംഘം തലങ്ങും വിലങ്ങും വെട്ടി. തലക്ക് സാരമായി പരിക്കേറ്റ ഉത്തമന്റെ ആരോഗ്യ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണത്തില്‍ പങ്കെടുത്ത എല്ലാവരും കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Post Your Comments


Back to top button