Latest NewsKeralaNews

കൊച്ചിയില്‍ ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടി: പ്രതി പിടിയില്‍

എറണാകുളം: എറണാകുളത്ത് ജോലി വാഗ്ദാനം ചെയ്ത് ഏഴര കോടി തട്ടിയ ഒരാള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പൊ ലീസിന്റെ പിടിയിലായത്. അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി നേടി കൊടുക്കാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

Read Also: പീഡിപ്പിച്ച ശേഷം വിവാഹം ചെയ്തു, തുടര്‍ന്ന് ഉപേക്ഷിച്ചു: നിയമവിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

350 പേരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായത്. പിന്നാലെ പോലീസില്‍ പരാതി നല്‍കി. തൃപ്പൂണിത്തുറയില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജിനെ ഹില്‍ പാലസ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൂരജിന്റെ കൂട്ടാളികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button