MollywoodLatest NewsKeralaNewsEntertainment

രാഷ്ട്രീയപ്പാർട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഡയലോഗ് ചിത്രത്തിലുണ്ടെന്ന് തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കും: ഉണ്ണി

ഒരു സിനിമയുടെ പേരില്‍ ഒരാളുടെ വിധിയെഴുതുന്നത് ശരിയാണോ

മലയാളത്തിന്റെ പ്രിയതാരമാണ് ഉണ്ണി മുകുന്ദൻ. താരത്തിന്റെ പുതിയ ചിത്രമാണ് ജയ് ഗണേഷ്. ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രം എന്ന ആരോപണം ഉയർത്തി വിമർശിക്കുന്നവർക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ രംഗത്ത്.

ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് ചിത്രത്തിലുണ്ടെന്ന് തെളിയിച്ചാല്‍ താൻ ഈ പണി അവസാനിപ്പിക്കുമെന്ന് പറയുകയാണ് ഉണ്ണി മുകുന്ദൻ. ‘ജയ് ഗണേഷ്’ എന്ന സിനിമയുടെ ഗള്‍ഫ് റിലീസ് സംബന്ധിച്ച നടത്തിയ വാർത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു താരം.

read also: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ബൈക്കില്‍ കടത്തിക്കൊണ്ടുപോയി, മദ്യം നല്‍കി പീഡിപ്പിച്ചു: അറസ്റ്റ്

‘ജയ് ഗണേഷില്‍ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് പോലുമില്ല. ഉണ്ടെന്ന് തെളിയിച്ചാല്‍ താൻ ഈ പണി അവസാനിപ്പിക്കാം. ഒരു സിനിമയുടെ പേരില്‍ ഒരാളുടെ വിധിയെഴുതുന്നത് ശരിയാണോ. സൂപ്പർതാരങ്ങള്‍ക്ക് പോലും രാഷ്ട്രീയമുണ്ട്. എന്നാല്‍ അവരെ നേരിടാൻ ആർക്കും ധൈര്യമില്ല. ചെറിയ ആളുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്’- ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ആ പരിപാടിയില്‍ പോയി പങ്കെടുക്കുക മാത്രമാണ് താൻ ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button