Latest NewsKeralaMollywoodNewsEntertainment

ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന്‍ പോലീസ്: ദയ അച്ചു

ഞാന്‍ കുറച്ചു തിരക്കിലാണ്

ബിഗ് ബോസിന്റെ രണ്ടാം സീസണിലൂടെ ശ്രദ്ധ നേടിയ താരമാണ് ദയ അച്ചു. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ താരം ഫേസ്ബുക്കില്‍ സജീവമാണ്. ഇപ്പോഴിതാ താന്‍ രണ്ടാമതും വിവാഹിതയാവാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് വൈകാതെ വിവാഹമുണ്ടാവുമെന്നും കെട്ടാന്‍ പോകുന്നയാള്‍ പോലീസുകാരനാണെന്നും നടി പറഞ്ഞിരിക്കുന്നത്.

read also: പിജി വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും യുജിസി നെറ്റ് പരീക്ഷ എഴുതാം: അപേക്ഷിക്കേണ്ടത് ഇങ്ങനെ

താരത്തിന്റെ വാക്കുകളിങ്ങനെ…

‘എല്ലാം വളരെ പെട്ടെന്നായിരുന്നു. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു. വയസ്സ് 41. എറണാകുളം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റേയും രണ്ടാം വിവാഹമാണ്. കാണാനും കൊച്ചുസുന്ദരന്‍. ഞങ്ങള്‍ രണ്ടു പേരും കാര്യങ്ങള്‍ എല്ലാം പരസ്പരം സംസാരിച്ചു ഇഷ്ടമായി. വിവാഹം ഉടന്‍ ഉണ്ടാവും.

ഞാന്‍ കുറച്ചു തിരക്കിലാണ്. സോറി, ഞങ്ങള്‍ കുറച്ചു തിരക്കിലാണ്. വിവാഹം ഉടന്‍ ഉണ്ടാവും, ഞാന്‍ അറിയിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഫേസബുക്കില്‍ ഇനി മുതല്‍ പോസ്റ്റും റീല്‍സും ലൈവും കുറവായിരിക്കും. അദ്ദേഹത്തിന് അത് ഇഷ്ടമല്ല. അദ്ദേഹത്തിന് ഇഷ്ട്ടമല്ലാത്തതൊന്നും എനിക്കും ഇഷ്ട്ടമല്ല.

എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച്‌ അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ. ഞാന്‍ എന്ന വാക്കില്‍ നിന്നും ഞങ്ങള്‍ എന്ന വാക്കില്‍ എത്താന്‍ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ എന്നെ ഇഷ്ട്ടപെടുന്നവരോട് മാത്രം തല്‍ക്കാലം ഫേസ്ബുക്കില്‍ നിന്നും വിട.. ദയ അച്ചു…’ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇനിയെങ്കിലും നന്നായി ജീവിക്കുകയും ജീവിച്ചു കാണിച്ചു കൊടുക്കുകയും ചെയ്യണമെന്നാണ് ദയയോട് ആരാധകര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button