ലാഹോര്‍: പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ പേമാരിയില്‍ 39ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് കര്‍ഷകര്‍ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം വൈദ്യുതി വിതരണത്തേയും ഗതാഗത സംവിധാനത്തേയും താറുമാറാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള തീവ്ര കാലാവസ്ഥയാണ് പാകിസ്ഥാനെ വലയ്ക്കുന്നത്.
Read Also: കള്ളക്കടല്‍ പ്രതിഭാസം: കേരളതീരത്ത് അതിശക്തമായ കടലാക്രമണത്തിന് സാധ്യത
നേരത്തെ 2022ല്‍ അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കം 1700ഓളം പേരുടെ ജീവനാണ് അപഹരിച്ചത്. ഈ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിപ്പേര്‍ക്ക് കിടപ്പാടമടക്കം നഷ്ടമാവുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാവുമെന്നാണ് പാകിസ്ഥാന്‍ ദേശീയ ദുരന്ത നിവാരണ സേന വിശദമാക്കുന്നത്.
Post Your Comments