Latest NewsNewsInternational

ഇസ്രയേലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം,കനത്ത തിരിച്ചടി നല്‍കുമെന്ന ശപഥവുമായി ഇസ്രയേല്‍:വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

ടെഹ്‌റാന്‍: ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാന്‍. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രണം സ്ഥിരീകരിച്ചു. ഇതോടെ, കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

Read Also: കേരളത്തില്‍ കനത്ത ചൂട്, അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥ: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ആക്രമണത്തില്‍ ഒരു പത്ത് വയസുകാരന് പരിക്കേറ്റതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. ആക്രമണ സാധ്യത കണക്കിലെടുത്ത്
ഇസ്രയേലിലെ എല്ലാ സ്‌കൂളുകളും അടച്ചു. രാജ്യമെങ്ങും യുദ്ധ ഭീതിയാണ് നിലനില്‍ക്കുന്നത്. ജോര്‍ദാനും ഇറാഖും ലബനോനും വ്യോമ മേഖല അടച്ചു. ഇസ്രയേല്‍ വ്യോമ മേഖലയും വിമാനത്താവളവും അടച്ചു. അതേസമയം, സ്ഥിതി വിലയിരുത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button