Latest NewsNewsInternational

യുദ്ധവുമായി ബന്ധപ്പെട്ട് കിമ്മിന്റെ വാക്കുകള്‍, ആശങ്കയില്‍ ലോകം

സോള്‍: യുദ്ധത്തിന് കൂടുതല്‍ തയ്യാറെടുക്കേണ്ട സമയമാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള അസ്ഥിരമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കിമ്മിന്റെ പ്രതികരണം. രാജ്യത്തെ പ്രധാന സൈനിക സര്‍വകലാശാല സന്ദര്‍ശിച്ച ശേഷമായിരുന്നു കിം സംസാരിച്ചത്. 2011ല്‍ മരിച്ച തന്റെ പിതാവിന്റെ പേരിലുള്ള കിം ജോങ് ഇല്‍ യൂണിവേഴ്സിറ്റി ഓഫ് മിലിട്ടറി ആന്‍ഡ് പൊളിറ്റിക്സിലാണ് കിം എത്തിയത്.

Read Also: ജൂനിയര്‍ എന്‍ടിആര്‍ ആരാധകരില്‍ നിന്നും മോശം പെരുമാറ്റം: അപമാനിതയായി അനുപമ

കിമ്മിന്റെ കീഴില്‍ സമീപ വര്‍ഷങ്ങളില്‍ ഉത്തരകൊറിയ ആയുധ ശേഖരം ശക്തിപ്പെടുത്തുകയും റഷ്യയുമായി കൂടുതല്‍ സൈനികവും രാഷ്ട്രീയവുമായ ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ശത്രുക്കള്‍ ഉത്തരകൊറിയയുമായി സൈനിക ഏറ്റുമുട്ടലിന് തീരുമാനിച്ചാല്‍ കൈവശമുള്ള എല്ലാ മാര്‍ഗങ്ങളും അണിനിരത്തി മറുപടി നല്‍കുമെന്ന് കിം പറഞ്ഞു.

സങ്കീര്‍ണ്ണമായ അന്താരാഷ്ട്ര സാഹചര്യവും ഉത്തരകൊറിയയെ ചുറ്റിപ്പറ്റിയുള്ള അസ്ഥിരവുമായ സൈനിക-രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുമാണ് കിം സംസാരിച്ചത്. മുമ്പത്തേക്കാള്‍ കൂടുതല്‍ സമഗ്രമായി ഒരു യുദ്ധത്തിനായി തയ്യാറെടുക്കേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button