Latest NewsKeralaNews

അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട  നഴ്‌സിങ് ഓഫീസര്‍ പി ബി അനിത തിരികെ ജോലിയില്‍ പ്രവേശിച്ചു

തിരുവനന്തപുരം: അതിജീവിതയെ പിന്തുണച്ചതിന്റെ പേരില്‍ നടപടി നേരിട്ട കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിങ് ഓഫീസര്‍ പി ബി അനിത തിരികെ ജോലിയില്‍ പ്രവേശിച്ചു. ജോലിയില്‍ തിരികെ എത്തിയതില്‍ സന്തോഷമുണ്ടെന്ന് അനിത പ്രതികരിച്ചു. നിയമന ഉത്തരവ് വൈകിയതില്‍ അതൃപ്തിയുണ്ട്. തനിക്ക് നീതി ലഭിക്കണം. തന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കില്‍ കോടതിയില്‍ തെളിയിക്കട്ടെയെന്നും സര്‍ക്കാര്‍ എല്ലാ ജീവനക്കാരുടെയും കൂടെ നില്‍ക്കണമെന്നും അനിത പറഞ്ഞു.

Read Also: ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം നേതാക്കൾ: ഒന്നും അറിയില്ലെന്ന് പറഞ്ഞിട്ട്?

കോടതിയലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ട് പോകാനാണ് പി.ബി അനിതയുടെ തീരുമാനം. സര്‍ക്കാര്‍ എല്ലാവരോടും നീതി പൂര്‍വകമായ നിലപാട് സ്വീകരിക്കണം. ഭരണാനുകൂല സംഘടനയില്‍പ്പെട്ടവര്‍ തനിക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇനിയും പ്രതികാര നടപടികള്‍ ഉണ്ടാകുമോ എന്ന് ആശങ്കയുണ്ട്. മുമ്പ് എന്‍ജിഒ യൂണിയന്‍ നേതാവിനെതിരെ ഭീഷണിപ്പെടുത്തിയതിന് ഒരു പരാതി നല്‍കിയിരുന്നു. അക്കാര്യത്തില്‍ നടപടി ഉണ്ടാകണം. സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത് വിഷമിപ്പിക്കുന്നു. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയുണ്ട് എന്നും പി ബി അനിത കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button