KeralaLatest NewsNews

പാനൂര്‍ ബോംബ് സ്‌ഫോടനം തിരിച്ചടിയാകുമെന്ന് ഭയം, പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് എംവി ഗോവിന്ദന്‍

കണ്ണൂര്‍: പാനൂരിലെ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സമാധാനത്തിന് ഭംഗം വരുത്തുന്ന ഒന്നും സിപിഎം ചെയ്യില്ലെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. മരിച്ചയാള്‍ പാര്‍ട്ടിക്കാരെ ആക്രമിച്ച കേസിലെ പ്രതിയാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പാനൂരിലെ ഷാഫിയുടെ സമാധാന യാത്ര തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്നും എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഷിബു ബേബി ജോണ്‍ പറയുന്നത് അസംബന്ധമാണ്. ഒന്നും പറയാനില്ലാത്തതിനാല്‍ തോന്നിയതു പോലെ പറയുന്നു എന്നും ഗോവിന്ദന്‍ പറഞ്ഞു.

Read Also: തൃശൂരില്‍ സിപിഎമ്മിന് വന്‍ തിരിച്ചടി, 5 കോടി രൂപയുടെ അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അതേ സമയം, പാനൂര്‍ സ്‌ഫോടനത്തിലെ പൊലീസ് അന്വേഷണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് രംഗത്തെത്തി. കേസിലെ പൊലീസ് നടപടികള്‍ ദുരൂഹമെന്ന് വകടരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് ഷാഫി ആരോപിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥലത്തെത്തണമെന്ന് കെ.കെ രമയും ആവശ്യപ്പെട്ടു. എഫ്‌ഐആറില്‍ രണ്ട് പേര് മാത്രം ചേര്‍ത്തതില്‍ സംശയങ്ങള്‍ ഉണ്ടെന്നും കെ.കെ രമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button