KeralaMollywoodLatest NewsArticleNewsEntertainmentWriters' Corner

ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ, ഒരു ഒപ്പിലൂടെ അവള്‍ ‘ദേവവധുവായി : അമ്മയുടെ കുറിപ്പ് വൈറൽ

ഇത് എന്റെ മകളുടെ ആദര്‍ശമാണ്

ഭീഷ്മപര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി വിവാഹിതനായി. നടി റൈന രാധാകൃഷ്ണന്റെ ഇരട്ട സഹോദരിയാനടി റൈന രാധാകൃഷ്ണന്റെ ഇരട്ട സഹോദരിയാ ഷൈന രാധാകൃഷ്ണനാണ് വധു.

ചിറ്റൂര്‍ സബ് റജിസ്ട്രാര്‍ ഓഫിസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തത്. ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ നടന്ന കല്യാണത്തെക്കുറിച്ച്‌ ഷൈനയുടെ അമ്മ സുനന്ദ പങ്കുവച്ച വാക്കുകൾ വൈറൽ.

read also: അക്കൗണ്ട് വിവരം വെളിപ്പെടുത്തിയില്ല: സിപിഎം നേതാവ് എംഎം വര്‍ഗീസിനെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നു

കുറിപ്പ്

‘ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ. ചിറ്റൂര്‍ സബ് റജിസ്ട്രാര്‍ ഓഫീസില്‍ വച്ച്‌ ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഒരു ഒപ്പിലൂടെ അവള്‍ ‘ദേവവധുവായി’. തക്കു.. ദത്താ എനിക്ക് നിങ്ങളെ കുറിച്ച്‌ അഭിമാനം! ആളുകള്‍ എന്ത് പറയുമെന്ന മറ്റുള്ളവരുടെ ചോദ്യത്തിന്, എന്റെ ചെറിയ ആശങ്കയ്ക്ക്, അവരെന്തും പറഞ്ഞോട്ടെ എന്ന ഉറച്ച സ്വരത്തില്‍ പറഞ്ഞതിന് കൂടെ കട്ടയ്ക്ക് നിന്ന ഷാജി ചേട്ടനും സുബിക്കും സ്‌നേഹം. സുനന്ദയ്ക്ക് ചെലവില്ലലോ എന്ന് മുഖത്തു നോക്കി പറഞ്ഞ പ്രിയരേ… ഇത് എന്റെ മകളുടെ ആദര്‍ശമാണ്! സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഇന്‍ഡിപെന്‍ഡന്റ് ആയ തക്കൂന്റെ കൂടെ നില്‍ക്കുക എന്നുള്ളത് തന്നെയാണ് ഒരു അമ്മ എന്ന നിലയില്‍ എനിക്ക് അവള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം’,- സുനന്ദ പങ്കുവച്ചു.

shortlink

Post Your Comments


Back to top button