MollywoodLatest NewsKeralaNewsEntertainment

താന്‍ മരിച്ചാല്‍ മോശം ഫോട്ടോകള്‍ പ്രചരിപ്പിക്കരുത്, കബറില്‍ ബുദ്ധിമുട്ടാകും: നടി മുംതാസ്

ഞാനൊരു രാഞ്ജിയെ പോലെയാണ് അബായ ധരിക്കുമ്പോള്‍ തോന്നാറുള്ളത്

ഖുഷി എന്ന വിജയ് ചിത്രത്തിലെ കട്ടിപ്പുടി കട്ടിപ്പുടി ഡാ.. എന്ന പാട്ടിലൂടെ ശ്രദ്ധ നേടിയ തെന്നിന്ത്യൻ താരമാണ് മുംതാസ്. താണ്ടവം എന്ന മോഹൻലാൽ ചിത്രത്തിലെ ഐറ്റം സോങ് മലയാളികളെയും മുംതാസിന്റെ ആരാധകരാക്കി. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം ആത്മീയതിലേയ്ക്ക് തിരിഞ്ഞത്.

മുൻപ് ചെയ്ത റോളുകളിലും ധരിച്ച വസ്ത്രങ്ങളിലും തനിക്ക് കുറ്റബോധമുണ്ടെന്നും തന്റെ പഴയ മോശം ചിത്രങ്ങൾ പങ്കുവയ്ക്കരുതെന്നും നടി മുംതാസ്. അബായ ആണ് തനിക്കിപ്പോള്‍ ഇഷ്ടപ്പെട്ട ഏറ്റവും നല്ല വസ്ത്രമെന്നും മുംതാസ് പറയുന്നു.

read also: നടൻ ബൈജുവിന്‍റെ മകള്‍ വിവാഹിതയായി: ചടങ്ങിൽ പ്രിയ താരങ്ങളും

‘ലോകത്തിലുള്ള മികച്ച ഡിസൈനര്‍ വസ്ത്രങ്ങള്‍ എനിക്ക് വാങ്ങാം. അതെല്ലാം ഞാന്‍ ധരിച്ചിട്ടുണ്ട്. പക്ഷെ ഒരു അബായ ധരിക്കുമ്പോള്‍ തോന്നുന്നത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഞാനൊരു രാഞ്ജിയെ പോലെയാണ് അബായ ധരിക്കുമ്പോള്‍ തോന്നാറുള്ളത്. എനിക്ക് മക്ക മദീനയില്‍ പോകാന്‍ മാത്രമാണ് താല്‍പര്യം. വേറെ എവിടെ പോകാനും ആഗ്രഹമില്ല. ആ സ്ഥലം കണ്ടാല്‍ പിന്നെ ലോകത്തില്‍ മറ്റൊരു സ്ഥലവും കാണാന്‍ തോന്നില്ലെന്നും’ മുംതാസ് അഭിപ്രായപ്പെട്ടു.

‘തനിക്കൊരുപാട് പണം ലഭിച്ചാല്‍ പണ്ട് ചെയ്ത സിനിമകളുടെ റൈറ്റ്‌സ് വാങ്ങി ഇന്റര്‍നെറ്റിലുള്ള തന്റെ ഫോട്ടോകളും ദൃശ്യങ്ങളും നീക്കം ചെയ്യാന്‍ ആഗ്രഹമുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്നും തന്റെ പഴയ ഫോട്ടോകള്‍ നീക്കം ചെയ്യാത്തതിന് കാരണം തന്റെ മാറ്റം പുതിയ ഫോളോവേഴ്‌സ് അറിയണം. അവര്‍ ഇന്റര്‍നെറ്റില്‍ പോയി എന്റെ പഴയ ഫോട്ടോകള്‍ തിരയരുത്. എന്നെ ആരും അത്തരത്തില്‍ കാണരുത്. താന്‍ മരിച്ചാല്‍ ഇത്തരം മോശം ഫോട്ടോകള്‍ പ്രചരിപ്പിക്കരുത്. അത് തനിക്ക് കബറില്‍ ബുദ്ധിമുട്ടാകും. 25-26 വയസിലാണ് ഒരു ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ എനിക്ക് വരുന്നത്. വളരെ വേദനയായിരുന്നു. അതൊരു ഡിസബിലിറ്റി പോലെയായി. അതുകൊണ്ട് എനിക്ക് വിവാഹം ചെയ്യാന്‍ പറ്റില്ല. എനിക്ക് വിവാഹം ചെയ്യമെന്നുമില്ല. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചേട്ടന്റെ കുടുംബവും മക്കളുമാണ് തനിക്കെല്ലാം’- മുംതാസ് വ്യക്തമാക്കി.

പക്ഷെ തനിക്കെന്ന് പറയാന്‍ ഒരു കുഞ്ഞോ കുടുംബമോ ഇല്ലെന്ന തോന്നല്‍ ഉണ്ട്. ദിവസവും എനിക്കങ്ങനെ തോന്നും. എല്ലാവര്‍ക്കും എല്ലാം എപ്പോഴും ലഭിക്കില്ല. ഇനിയൊരു കുടുംബ ജീവിതം തനിക്കുണ്ടാകാന്‍ സാധ്യതയില്ല. ഞാനതിന് മാനസികമായി തയ്യാറല്ല. അള്ളാഹുവിന്റെ തീരുമാന പ്രകാരം നടന്നേക്കും. പക്ഷെ ആ ബന്ധം വിജയിക്കാന്‍ സാധ്യതയില്ല. കാരണം ഇനിയൊരാളെ ശ്രദ്ധിക്കാനുള്ള കഴിവ് എനിക്കില്ല. ഞാന്‍ എന്നെത്തന്നെ നോക്കുന്നത് വലിയ കാര്യമാണെന്നും മുംതാസ് പറഞ്ഞു. അമ്മ ബോംബെയിലാണുള്ളത്. കുടുംബത്തിന്റെ വലിയൊരു ഭാഗവും അവിടെയാണ്. ചെന്നൈയിലുള്ള താന്‍ ഇടയ്ക്ക് അങ്ങോട്ട് പോകാറുണ്ടെന്നും മുംതാസ് വ്യക്തമാക്കി. നടിയുടെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

shortlink

Post Your Comments


Back to top button