Latest NewsIndiaNews

അരവിന്ദ് കെജ്രിവാളിന്റെ തീഹാര്‍ ജയിലിലെ പ്രഭാതദിനാരംഭം ഇങ്ങനെ

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സെല്ലില്‍ പുസ്തകങ്ങള്‍ വായിക്കുന്നതിനും യോഗ ചെയ്യുന്നതിനുമാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ട്. തിഹാര്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന കെജ്രിവാള്‍ അതിരാവിലെ ഉണരുകയും തന്റെ സെല്‍ തൂത്തുവാരുകയും ചെയ്തു കൊണ്ടാണ് ദിനചര്യകള്‍ തുടങ്ങുന്നത്. പിന്നീട് വരാന്തയിലുള്ള ടിവി കണ്ടു നില്‍ക്കുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 15 ദിവസത്തേക്ക് റൗസ് അവന്യു കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് കെജ്രിവാളിനെ ഏപ്രില്‍ ഒന്നിന് തീഹാര്‍ ജയിയിലേക്ക് എത്തിച്ചത്.

Read Also: സാത്താൻ സേവക്കാർ ആർത്തവ രക്തത്തിന് വേണ്ടി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയി!

ഹാളിലെ ടിവി കണ്ടതിന് ശേഷം യോഗ ചെയ്യും. പിന്നീട് പ്രഭാതഭക്ഷണം കഴിക്കും. രണ്ട് കഷ്ണം ബ്രെഡും ചായയുമാണ് ആഹാരം. അതിന് ശേഷം പരിസരത്ത് നടക്കുമെന്നും ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെജ്രിവാളിനെ ഇത്തിരി അന്ധാളിപ്പിലും ആശയക്കുഴപ്പത്തിലുമാണ് കാണുന്നതെന്നും ജയിലിനുള്ളിലെ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതായി തോന്നുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ ഭാരം, രക്തസമ്മര്‍ദ്ദം, ഷുഗര്‍ എന്നിവ ദിവസവും രണ്ടുതവണ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്. ന്യൂഡല്‍ഹി മുഖ്യമന്ത്രി പൂര്‍ണമായും സുഖമായിരിക്കുന്നുവെന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

കെജ്രിവാളിന്റെ ബിപിയും ഷുഗറും നിയന്ത്രണത്തിലാണ്. ശരീര ഭാരം 65 കിലോയാണ്. ഭാരം ഇതുവരെ കുറഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ മാര്‍ച്ച് 21ന് അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം അരവിന്ദ് കെജ്രിവാളിന്റെ ഭാരം 4.5 കിലോ കുറഞ്ഞതായി ആം ആദ്മി പാര്‍ട്ടിയും ദില്ലി മന്ത്രി അതിഷിയും ആരോപിച്ചിരുന്നു. ചിലപ്പോള്‍ കട്ടിലിലിരുന്നു ചുറ്റുപാടുകള്‍ നിരീക്ഷിക്കുകയും, മറ്റു ചിലപ്പോള്‍ പുസ്തകം വായിക്കുകയും ചെയ്യും. അതേസമയം, കെജ്രിവാളിന് സെല്ലിന് പുറത്ത് നടക്കാന്‍ അനുവാദമുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ അത് അനുവദനീയമല്ല. മറ്റ് തടവുകാരുമായി സംസാരിക്കാനും കഴിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിഹാറിലെ ജയില്‍ നമ്പര്‍ രണ്ടിലെ ജനറല്‍ വാര്‍ഡ് നമ്പര്‍ മൂന്നില്‍ സ്ഥിതി ചെയ്യുന്ന 14×8 അടി മുറിയിലാണ് കെജ്രിവാളിനെ പാര്‍പ്പിച്ചിരിക്കുന്നത്. പുസ്തകങ്ങള്‍ വായിക്കുകയും യോഗ ചെയ്യുകയും ധ്യാനിക്കുകയും ചെയ്യുന്നതിനൊപ്പം തന്നെ കെജ്രിവാള്‍ എഴുത്തിലും സജീവമാണ്. സെല്‍ വൃത്തിയാക്കാന്‍ എല്ലാ തടവുകാര്‍ക്കും നല്‍കിയ പോലെ തന്നെ കെജ്രിവാളിനും ഒരു ചൂലും ബക്കറ്റും ഒരു തുണിയും നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button