KeralaLatest News

സുരക്ഷയ്ക്കായി പൊലീസ് സ്റ്റേഷന് മുന്നില്‍ നിർത്തിയിട്ട കെഎസ്ആർടിസി ബസിന്റെ ബാറ്ററികൾ അടിച്ചുമാറ്റി കള്ളൻ

കണ്ണൂര്‍: പോലീസ് സ്റ്റേഷന് മുന്നിലും സുരക്ഷയില്ല. ഇരിട്ടിയില്‍ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസിന്‍റെ ബാറ്ററികള്‍ മോഷണം പോയി. കണ്ണൂർ ആറളം റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. വഴിയിൽ നിർത്തിയിടുന്നത് സുരക്ഷിതമല്ലെന്ന് കണ്ടാണ് ജീവനക്കാര്‍ ബസ് സ്റ്റേഷന് മുമ്പില്‍ പാർക്ക് ചെയ്തതെന്ന് പറഞ്ഞു.

മോഷണ വാർത്ത പുറത്തായതോടെ പോലീസിന്റെ മൂക്കിൻ തുമ്പത്ത് പോലും യാതൊന്നും സുരക്ഷിതമല്ലെന്നാണ് ആരോപണം ഉയരുന്നത്. രാവിലെ ബസ് എടുക്കാൻ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ട് ആയില്ല. ഇതോടെ വിശദമായി പരിശോധിച്ചപ്പോഴാണ് ബാറ്ററി മോഷണം പോയ വിവരം മനസിലാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button