Latest NewsNews

നടൻ ശിവ രാജ്കുമാർ ആശുപത്രിയില്‍

താരം ഇപ്പോൾ സുഖമായിരിക്കുന്നു

കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാർ ആശുപത്രിയില്‍. ഷൂട്ടിങ്ങ് സ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനകൾക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.

read also: തൃശൂരിൽ ടിക്കറ്റ് ചോദിച്ച ടി.ടി.ഇ.യെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

എന്നാൽ, കുടുംബ ഡോക്ടറുടെ നിർദേശപ്രകാരം തിങ്കളാഴ്ച വീണ്ടും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. താരം ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ഉടൻ തന്നെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

shortlink

Post Your Comments


Back to top button