KeralaLatest NewsNews

എറണാകുളത്തെ കന്നി വോട്ടർമാരെ ആകർഷിക്കാൻ കന്നി സ്ഥാനാർഥി, യുവത്വം സി.പി.എമ്മിന് തുണയാകുമോ?

കൊച്ചി: സി.പി.എമ്മിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിപ്പട്ടികയിലെ അപ്രതീക്ഷിത പേരാണ് കെ.ജെ. ഷൈന്‍. അതും എറണാകുളം മണ്ഡലത്തില്‍. കന്നി വോട്ടർമാർ ഏറെയുള്ള ഇടമാണ് എറണാകുളം. അതിനാൽ, തന്നെ ജനങ്ങൾക്ക് പരിചയമുള്ള ഒരു മുഖം ഇവിടെ നിർത്തിയിരുന്നുവെങ്കിൽ അത് തെരഞ്ഞെടുപ്പിൽ ഫലം കാണുമായിരുന്നുവല്ലോ എന്ന് നിരീക്ഷിക്കുന്ന ഇടത് പ്രവർത്തകരുണ്ട്. എന്നാൽ, യുവത്വത്തിന്റെ മുഖമായി ഷൈനെ നിർത്തുമ്പോൾ അത് കന്നി വോട്ടർമാരെ ആകർഷിക്കാൻ കൂടുതൽ സഹായിക്കും എന്ന നിലപാടിലാണ് നേതൃത്വം.

ജില്ലയ്ക്ക് പുറത്ത് സുപരിചിതയല്ലെങ്കിലും വടക്കന്‍ പറവൂരിലെ രാഷ്ട്രീയരംഗത്തും സാംസ്‌കാരിക രംഗത്തും സജീവമാണ് കെ.ജെ.ഷൈന്‍ എന്ന ഷൈന്‍ ടീച്ചര്‍. ലോക്‌സഭാ സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ രണ്ടു വനിതാ സ്ഥാനാര്‍ഥികളിലൊരാള്‍ എറണാകുളത്തുനിന്നാകാമെന്ന തീരുമാനം ഉണ്ടായപ്പോഴേ ഷൈന്‍ ടീച്ചറുടെ പേര് പരിഗണനയിലെത്തിയിരുന്നു. കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുള്ള ഷൈന്‍ ടീച്ചറുടെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തിലെ സാമുദായിക സമവാക്യങ്ങള്‍ ഉപയോഗപ്പെടുത്താനും ഗുണംചെയ്യുമെന്ന വിലയിരുത്തലുമുണ്ടായി.

അതേസമയം, ലോകസഭാ തിരഞ്ഞടുപ്പ് പോരാട്ടത്തിന് തയ്യാറാണെന്ന് കെ ജെ ഷൈൻ മാധ്യമങ്ങളോട് പറഞ്ഞു. വലിയൊരു അവസരമാണ് ലഭിച്ചതെന്നും അത് നന്നായി തന്നെ ചെയ്ത് തീർക്കാൻ കഴിയുമെന്ന വിശ്വാസമുണ്ടെന്നും റിപ്പോർട്ടർ അശ്വമേധത്തില്‍ കെ ജെ ഷൈൻ പറഞ്ഞു. അധ്യാപകരുടെ ഇടയിലും ജീവനക്കാരുടെ ഇടയിലും മഹിളാ അസോസിയേഷനിലും കുടുംബശ്രീയിലും ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ യുവജനപ്രസ്ഥാനങ്ങളിലുമെല്ലാം പ്രവർത്തന പരിചയവും സൗഹൃദങ്ങളും ഉണ്ട്. ഇത് തന്‍റെ ജനകീയത വെളിവാക്കുന്നതാണെന്നും കെ ജെ ഷൈൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button