‘ആടുജീവിതം’ നോവലിന് ആധാരമായ നജീബിന്റെ നാട്ടിലെ പേര് ഷുക്കൂർ എന്നാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ പേര് നജീബ് മുഹമ്മദ് എന്ന് തന്നെയാണെന്നും അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു കള്ളത്തരവും ഇല്ലെന്നും ബെന്യാമിൻ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിൻ ഇത് പറഞ്ഞത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഷുക്കൂർ – നജീബ്.
എന്തുകൊണ്ട് എത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ് എന്ന് വിളിച്ചു, അങ്ങനെ അവതരിപ്പിച്ചു എന്ന ചോദ്യം സ്വഭാവികമാണ്.
ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ് എന്ന് തന്നെ ആണ്. അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ. അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ല. ??????
Post Your Comments