Latest NewsIndiaNews

സഹപാഠിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍

താനെ: സഹപാഠിയെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. മൂന്ന് കുട്ടികള്‍ ചേര്‍ന്ന് സഹപാഠിയെ മര്‍ദ്ദിച്ച ശേഷം കുത്തി വീഴ്ത്തുകയായിരുന്നു. എഴുത്തു പരീക്ഷയ്ക്ക് ഉത്തരക്കടലാസ് കാണിച്ചുതന്നില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

Read Also: മണിപ്പൂരില്‍ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി, വിവാദ ഉത്തരവ് പരിഷ്‌കരിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍

താനെ ജില്ലയിലെ ഭിവണ്ടിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. എസ്എസ്സി പരീക്ഷയ്ക്ക് ഉത്തരക്കടലാസ് നോക്കി കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥി സമ്മതിച്ചില്ല. ഇതില്‍ പ്രകോപിതരായ സഹപാഠികള്‍ വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ മൂന്ന് സഹപാഠികള്‍ തടഞ്ഞു നിര്‍ത്തി.

തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിക്കുകയും കുത്തി വീഴ്ത്തുകയുമായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില ഗുരുതരമല്ല. മാതാപിതാക്കളുടെ പരാതിയില്‍ ശാന്തി നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button