KeralaLatest NewsNews

ലോക്സഭ തിരഞ്ഞെടുപ്പ് 2024: സ്ഥാനാർത്ഥികൾക്ക് ഇന്ന് മുതൽ നോമിനേഷനുകൾ സമർപ്പിക്കാം

രാവിലെ 11:00 മണി മുതൽ വൈകിട്ട് 3:00 വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം

തിരുവനന്തപുരം: രണ്ടാംഘട്ട ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്കുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഏപ്രിൽ 26-നാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുക. കേരളം ഉൾപ്പെടെ 13 സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 89 മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാർത്ഥികൾക്ക് ഇന്ന് മുതൽ നോമിനേഷനുകൾ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ നാല് വരെയാണ് നോമിനേഷൻ സമർപ്പിക്കാൻ സാധിക്കുക.

രാവിലെ 11:00 മണി മുതൽ വൈകിട്ട് 3:00 വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. മാർച്ച് 29, 31, ഏപ്രിൽ 1 തീയതികളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സാധിക്കുകയില്ല. റിട്ടേണിംഗ് ഓഫീസർമാർക്ക് മുമ്പാകെയാണ് പത്രിക സമർപ്പിക്കേണ്ടത്. ഏപ്രിൽ 5 മുതൽ നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്നതാണ്. എട്ടാം തീയതി വരെയാണ് പത്രിക പിൻവലിക്കാനുള്ള അവസരം. തുടർന്ന് ഏപ്രിൽ 26-ന് വോട്ടെടുപ്പ് നടക്കും. കേരളത്തിൽ ഒറ്റ തവണയാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ നാമനിർദ്ദേശപത്രിക സമർപ്പണത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

Also Read: സിദ്ധാർത്ഥൻ മരിച്ച ദിവസം വിദ്യാർഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയെന്ന് വാദം: ദുരൂഹതകൾ ഒഴിയുന്നില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button