KeralaLatest NewsNews

പൂക്കോട് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റ് ഡോ.കെ.എസ് അനിൽ

മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് കെ. എസ് അനിൽ

കൽപ്പറ്റ: പൂക്കോട് വെറ്റിനറി സർവകലാശാലയിൽ പുതിയ വൈസ് ചാൻസലർ ചുമതലയേറ്റു. ഡോ.കെ.എസ് അനിലാണ് വിസിയായി ചുമതലയേറ്റത്. മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് കെ. എസ് അനിൽ. ഗവർണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് കഴിഞ്ഞ ദിവസം വൈസ് ചാൻസിലർ സ്ഥാനത്ത് നിന്നും ഡോ.പി.സി ശശീന്ദ്രൻ രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ നിയമനം നടത്തിയിട്ടുള്ളത്.

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസിയായിരുന്ന ഡോ.പി.സി ശശീന്ദ്രൻ പിൻവലിച്ചിരുന്നു. ഇതാണ് രാജ്ഭവന്റെ അതൃപ്തിക്ക് കാരണമായത്. തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് കൈമാറുകയായിരുന്നു. സിദ്ധാർത്ഥിന്റെ  മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി.സി എം.ആർ ശശീന്ദ്രനാഥിനെ ഗവർണർ നേരത്തെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.

Also Read: ദുഃഖവെള്ളിയാഴ്ചയിലെ ക്രൈസ്തവ ദേവാലയങ്ങളിലെ പ്രധാന ചടങ്ങുകളെ കുറിച്ചറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button