KeralaLatest NewsNews

സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വര്‍ദ്ധന: ഉപഭോഗം കൂടിയതനുസരിച്ച് വോള്‍ട്ടേജ് ക്ഷാമം

കണ്ണൂര്‍: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗത്തിലും വര്‍ദ്ധന. ഇതിന്റെ ഭാഗമായി രാത്രി വോള്‍ട്ടേജ് കുറയുന്നതായി റിപ്പോര്‍ട്ട്. 11 കെ.വി ഫീഡറുകളില്‍ ഇപ്പോള്‍ ഒന്‍പത്-10 കെ.വി. മാത്രമേ വോള്‍ട്ടേജ് എത്തുന്നുള്ളു. ഇതോടെ വീടുകളിലെത്തുന്ന സിംഗിള്‍ ഫേസ് വൈദ്യുതി 190-170 വോള്‍ട്ടായി കുറഞ്ഞു.

read also: സ്‌കൂട്ടറിലിരുന്ന് ചുംബിച്ച് പെണ്‍കുട്ടികളുടെ ഹോളി ആഘോഷം: 33,000 രൂപ പിഴ ചുമത്തി പൊലീസ്

സബ്സ്റ്റേഷനുകളിലെ ലോഡുകളിലും വന്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നുണ്ട്. മാര്‍ച്ചിലെ കണക്ക് പ്രകാരം 5150 മെഗാവാട്ട് ആണ് വൈകുന്നേരങ്ങളിലെ കൂടിയ ഉപയോഗം. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ ഉപയോഗത്തെക്കാള്‍ കൂടുതലാണിത്. ഇപ്പോള്‍ 3874 മെഗാവാട്ടാണ് പകല്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വൈദ്യുതി ഉപയോഗം 10.3 കോടി യൂണിറ്റായിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 13-ന് അത് 10.2 കോടി യൂണിറ്റിലെത്തി. വോള്‍ട്ടേജ് കുറയുമ്പോള്‍ വൈദ്യുതി ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ കൂടുതല്‍ സമയമെടുക്കേണ്ടി വരും. ഇത് വൈദ്യുതി ബില്‍ തുക കൂടാനും കാരണമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button