ന്യൂഡല്‍ഹി: ജനങ്ങള്‍ക്കുള്ള സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാള്‍ നിര്‍ദേശം നല്‍കിയെന്ന അവകാശവാദവുമായി ആരോഗ്യവകുപ്പ് മന്ത്രി സൗരവ് ഭരദ്വാജ് . ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്രിവാള്‍ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു.
Read Also: കട്ടപ്പന ഇരട്ടക്കൊലക്കേസ്: കൊല്ലപ്പെട്ട വിജയന്റെ ഭാര്യ അറസ്റ്റില്‍
അതിനിടെ, അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വനിത പ്രവര്‍ത്തകരെ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയുടെ വസതി വളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം തടയാന്‍ മുന്‍കരുതലുമായി പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പൊലീസ് സന്നാഹം കൂട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാണ്‍ മെട്രോ സ്റ്റേഷനും സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചു.
Post Your Comments