കൊച്ചി: കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹൈക്കോടതി നിര്‍ദേശത്തില്‍ ജില്ലാ രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ അഴിമതി നടന്നെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
അഴിമതി ആരോപിച്ചുകൊണ്ട് മുന്‍ അംഗം എന്‍ മനോജ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ രജിസ്ട്രാര്‍ അന്വേഷണം നടത്തി. അതില്‍ അഴിമതി നടന്നതായി കണ്ടെത്തുകയും അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ രജിസ്ട്രാര്‍ സര്‍ക്കാരിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ പിരിച്ചുവിടാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. മുന്‍ഭരണസമിതി 2016 മുതല്‍ കൈക്കൊണ്ട എല്ലാ നടപടികളും റദ്ദാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Post Your Comments