KeralaLatest NewsNews

കടുത്ത ചൂടിന് ആശ്വാസമായി കേരളത്തില്‍ വേനല്‍ മഴ, വിവിധ ജില്ലകളില്‍ മാര്‍ച്ച് 28 വരെയുള്ള മഴ സാധ്യതകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴ എത്തി. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്. നാളെ മാര്‍ച്ച് 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Read Also: ഇന്ത്യയുമായുള്ള വ്യാപാരബന്ധം പുനഃസ്ഥാപിക്കാൻ ‘ഗൌരവമായി’ നോക്കുന്നതായി പാക് മന്ത്രി

മാര്‍ച്ച് 26ന് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാന്‍ സാധ്യതയുള്ളത്. മാര്‍ച്ച് 27നും അതേ ജില്ലകളില്‍ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മാര്‍ച്ച് 27നാകട്ടെ ആലപ്പുഴയ്ക്കും എറണാകുളത്തിനുമൊപ്പം കൊല്ലത്തും മഴ പെയ്യാന്‍ സാധ്യതയുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button