Latest NewsKeralaNews

പ്രകാശ് ജാവദേക്കറുമായുള്ള ചിത്രം പുറത്തായത് ബന്ധുക്കളില്‍ നിന്ന്, താനൊരിക്കലും സിപിഎം വിടില്ല: എസ് രാജേന്ദ്രന്‍

ഇടുക്കി: കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ ചിത്രം പുറത്തുപോയത് ബന്ധുക്കളില്‍ നിന്നാണെന്ന ന്യായം നിരത്തി മുതിര്‍ന്ന സിപിഎം നേതാവ് എസ് രാജേന്ദ്രന്‍. ബന്ധുക്കള്‍ക്കിടയില്‍ പരസ്പരം കൈമാറുന്നതിനിടെയാവാം ചിത്രം പുറത്തുപോയതെന്നതാണ് മുന്‍ എംഎല്‍എയുടെ വാദം. ബിജെപി പ്രവേശനം ഉടന്‍ ഉണ്ടാവുമെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ഏറെ അദ്ധ്വാനിച്ചിട്ടാണ് പാര്‍ട്ടി സ്ഥാനങ്ങള്‍ നല്‍കിയത്. ആ പാര്‍ട്ടിയെ ചതിച്ചുവെന്ന് പറയുമ്പോള്‍ വേദന അനുഭവിക്കുന്നത് താനായിരിക്കുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടിയിലെ ഉത്തരവാദിത്തപ്പെട്ടയാള്‍ തന്നെ എന്നെ ആക്ഷേപിച്ചു. അത് പാര്‍ട്ടി ചോദ്യം ചെയ്തില്ല. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായി സഹകരണം ഉണ്ടാകുമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിയുമായി ഉള്ള വിഷയം ഒരു കുടുംബത്തിലെ പ്രശ്നങ്ങള്‍ പോലെ. കോണ്‍ഗ്രസുകാര്‍ക്ക് മറ്റൊന്നും പറയായാനില്ലാത്തതിനാല്‍ രാജേന്ദ്രന്‍ പോയി എന്ന് പ്രചരിപ്പിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചയായിരിക്കണം എന്ന് അവര്‍ക്കുണ്ട്, എസ് രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button