KeralaLatest NewsNews

2555 ദിവസങ്ങള്‍കൊണ്ട് കൊടുത്തത് 54 ലക്ഷം പൊതിച്ചോറ്, ഡിവൈഎഫ്‌ഐ എന്ന നാലക്ഷരം ഈ നാടിന്റെ സ്‌നേഹമായി മാറി: ചിന്ത ജെറോം

ഡിവൈഎഫ്‌ഐയുടെ സന്നദ്ധ പ്രവർത്തനത്തിന്റെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി പൊതിച്ചോർ വിതരണം മാ

കൊല്ലം: കൊല്ലം ജില്ലയിൽ എട്ടു വര്ഷം പൂർത്തിയാക്കിയിരിക്കുകയാണ് ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണ പദ്ധതിയായ ഹൃദയസ്‌പർശം. 2555 ദിവസങ്ങള്‍ കൊണ്ട് 54 ലക്ഷം പൊതിച്ചോറുകള്‍ വിതരണം ചെയ്‌തുവെന്ന് ഡിവൈഎഫ്‌ഐ. ദിവസം ശരാശരി 2000 പൊതിച്ചോർ എന്ന നിലയില്‍ വിതരണം ചെയ്യാൻ സാധിച്ചവെന്നും കഴിഞ്ഞ ഏഴ് വർഷമായി രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോറുകള്‍ വിതരണം ചെയ്ത് ഡിവൈഎഫ്‌ഐ എന്ന നാലക്ഷരം ഈ നാടിന്റെ സ്‌നേഹമായി മാറിയെന്നും ചിന്ത ജെറോം പറഞ്ഞു.

read also: നടി അഞ്ജലിയുടെ വിവാഹം നിര്‍മ്മാതാവിന്റെ വിവാഹമോചനത്തിന് ശേഷം ?

‘ജില്ലാ ആശുപത്രിയിലേക്ക് പൊതിച്ചോർ എന്ന ആവശ്യവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ വീടുകളില്‍ എത്തുമ്പോള്‍, കുടുംബാംഗങ്ങള്‍ ജാതിയോ മതമോ കക്ഷിരാഷ്ട്രീയമോ ഒന്നും നോക്കാതെ ആവശ്യപ്പെടുന്നതിലും കൂടുതല്‍ പൊതിച്ചോറുകള്‍ തയ്യാറാക്കി കാത്തിരിക്കാറുണ്ട്. ഡിവൈഎഫ്‌ഐയുടെ മാതൃകാപരമായ സന്നദ്ധ പ്രവർത്തനത്തിന്റെ ഏറ്റവും മികച്ച അടയാളപ്പെടുത്തലായി പൊതിച്ചോർ വിതരണം മാറി. എതിർ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർ പോലും ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണം നോക്കൂ. അതുകണ്ട് പഠിക്കൂ എന്ന് യുവജന പ്രവർത്തകരോട് പറയാറുണ്ട്. വിനയത്തോടെ ഡിവൈഎഫ്‌ഐ ഈ സ്‌നേഹം ഏറ്റുവാങ്ങുന്നു. ‘ -ചിന്ത ജെറോം പറഞ്ഞു.

രോഗികള്‍ക്ക് രക്തം ആവശ്യം വരുമ്പോള്‍ ഓടിയെത്തിയും ആംബുലൻസ് എത്തിച്ചും ഡിവൈഎഫ്‌ഐ രോഗികള്‍ക്കൊപ്പമുണ്ട്. മറ്റൊന്നും ആഗ്രഹിച്ചല്ല ഇതെല്ലാം ചെയ്യുന്നത്. നിങ്ങളുടെ പുഞ്ചിരി മാത്രം മതിയെന്നും കഴിഞ്ഞ ഏഴ് വർഷമായി അത് ആവോളം ലഭിച്ചിട്ടുണ്ടെന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button