KeralaLatest NewsNewsLife StyleDevotionalSpirituality

ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനം പൈങ്കുനി ഉത്രത്തിൽ ജപിക്കേണ്ടത് സവിശേഷ ഫലസിദ്ധിയുള്ള ശാസ്താ മന്ത്രം

മീനമാസത്തിലെ ഉത്രം നാളാണ് പൈങ്കുനി ഉത്രമായി ആഘോഷിക്കുന്നത്

കലിയുഗ വരദനായ ശ്രീ അയ്യപ്പസ്വാമിയുടെ ജന്മദിനമാണ് പൈങ്കുനി ഉത്രം. പത്തു ദിവസത്തെ പൈങ്കുനി ഉത്രം ഉത്സവം ശബരിമലയിൽ അതിവിശേഷമാണ് . ശനിയുടെ അധിദേവതയായ ശാസ്താവിനെ ഈ ദിവസം ഭജിച്ചാൽ സവിശേഷ ഫലസിദ്ധിയുണ്ട്. അതായത് ഹരിഹര പുത്രനായ അയ്യപ്പസ്വാമിയെ ഭജിച്ചാൽ ശനിദോഷം ശമിക്കുമെന്നാണ് വിശ്വാസം.

‘ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ’- എന്ന മന്ത്രം 108 തവണ ജപിക്കുന്നത് സവിശേഷ ഫലസിദ്ധിയുണ്ടാക്കും.

read also: പെണ്‍കുട്ടിയെ ദത്തെടുത്തു, പിന്നാലെ ഇൻസ്റ്റഗ്രാം റീല്‍: ബിഗ് ബോസ് താരം അറസ്റ്റില്‍

മീനമാസത്തിലെ ഉത്രം നാളാണ് പൈങ്കുനി ഉത്രമായി ആഘോഷിക്കുന്നത്. ശിവനും മഹാവിഷ്ണുവിന്റെ സ്ത്രീരൂപമായ മോഹിനിയുടെയും പുത്രനായി അയ്യപ്പന്‍ ജനിച്ച ദിവസം മാത്രമല്ല, നിരവധി ദൈവിക വിവാഹങ്ങള്‍ നടന്ന ദിവസമായാണ് ഹിന്ദു പുരാണങ്ങളിൽ ഈ ദിവസത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. രമശിവനും പാര്‍വ്വതിയും രാമനും സീതയും കൃഷ്ണനും രാധയും മുരുകനും ദേവയാനിയും വിവാഹിതരായത് പൈങ്കുനി ഉത്രത്തിനാണ്. കാഞ്ചീപുരത്ത് പാര്‍വ്വതി ദേവി ഗൗരിയായി ശിവനെ വിവാഹം ചെയ്തതും ഈ നാളിലാണ്. അതിനാല്‍ പൈങ്കുനി ഉത്രം ഗൗരി കല്യാണ ദിനമായും ആഘോഷിക്കുന്നു. ഇതുകൂടാതെ മഹാലക്ഷ്മിയുടെ ജന്മദിനമായും പൈങ്കുനി ഉത്രം അറിയപ്പെടുന്നു. ക്ഷീരസാഗര മഥനത്തിനിടയില്‍ ക്ഷീരസമുദ്രത്തില്‍ നിന്നും മഹാലക്ഷ്മി ഭൂമിയില്‍ അവതരിച്ചുവെന്നാണ് വിശ്വാസം.

shortlink

Post Your Comments


Back to top button