Latest NewsIndiaInternational

ഇന്ത്യയുടെ വളർച്ച അത്ഭുതപ്പെടുത്തുന്നത്! ചരിത്രം കുറിച്ച് ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ ജപ്പാനിലേക്ക്

ജാപ്പനീസ് ജനപ്രിയ കാർ ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ എലിവേറ്റ് മിഡ്-സൈസ് എസ്‌യുവി ജപ്പാനിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. ‘ഡബ്ല്യുആർ-വി’ എന്ന ബ്രാൻഡ് നാമത്തിൽ ജാപ്പനീസ് വിപണിയിൽ മെയ്ഡ് ഇൻ ഇന്ത്യ എലിവേറ്റിനെ ഹോണ്ട പുറത്തിറക്കി. ബ്രാൻഡിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്‌സിഐഎൽ) ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് ഒരു മോഡൽ കയറ്റുമതി ചെയ്യുന്നത്.

ഇത് രാജ്യത്തിൻ്റെ വളരുന്ന ഉൽപ്പാദന വൈദഗ്ധ്യവും ആഗോള മത്സരക്ഷമതയും ഉയർത്തിക്കാട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ.കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹോണ്ട എലിവേറ്റ് ഇന്ത്യയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ 30,000 യൂണിറ്റുകൾ കമ്പനി രാജ്യത്ത് വിറ്റു. 2023 ഡിസംബറിൽ ജപ്പാനിൽ ഹോണ്ട ഡബ്ല്യുആർ-വി എന്ന പേരിൽ അവതരിപ്പിച്ച ഈ മോഡൽ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം നേടി. ജാപ്പനീസ്-സ്പെക്ക് മോഡൽ 3 വേരിയൻ്റുകളിൽ ലഭിക്കും – X, Z, Z+ കൂടാതെ ഇല്ലുമിന റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ക്രിസ്റ്റൽ ബ്ലാക്ക് പേൾ, ഗോൾഡ് ബ്രൗൺ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ ആകെ അഞ്ച് നിറങ്ങളിലും വാഹനം ലഭിക്കും.

ജപ്പാനെ കൂടാതെ, നേപ്പാൾ, ഭൂട്ടാൻ, ദക്ഷിണാഫ്രിക്ക, എസ്എഡിസി രാജ്യങ്ങൾ തുടങ്ങിയ റൈറ്റ് ഹാൻഡ് ഡ്രൈവ് മാർക്കറ്റുകളായി തുർക്കി, മെക്സിക്കോ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മാർക്കറ്റുകളിലേക്കും ഹോണ്ട ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു.

‘മെയ്ഡ്-ഇൻ-ഇന്ത്യ’ എലിവേറ്റിൻ്റെ ജപ്പാനിൽ WR-V ലോഞ്ച് ചെയ്യുന്നത് നമുക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമാണെന്നും ഇത് ഹോണ്ടയുടെ ആഗോള ബിസിനസ് തന്ത്രങ്ങളിൽ ഹോണ്ട കാർസ് ഇന്ത്യയുടെ ഉൽപ്പാദന സാധ്യതയും വർദ്ധിച്ചുവരുന്ന പ്രാധാന്യവും വീണ്ടും ഉറപ്പിക്കുന്നുവെന്നും ഈ അവസരത്തിൽ സംസാരിച്ച ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് പ്രസിഡൻ്റും സിഇഒയുമായ തകുയ സുമുറ പറഞ്ഞു. പുതിയ ഹോണ്ട എലിവേറ്റിന് ഇന്ത്യൻ വിപണിയിൽ നല്ല അംഗീകാരം ലഭിച്ചെന്നും ഇത് തങ്ങളുടെ ബിസിനസ്സിൻ്റെ പ്രധാന കാര്യമായി മാറുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button