KeralaLatest NewsNews

സപ്ലൈകോയ്ക്ക് ആശ്വാസം! വിപണി ഇടപെടലിനായി 200 കോടി അനുവദിച്ച് സർക്കാർ

വിതരണക്കാർക്ക് കുടിശ്ശിക ഇനത്തിൽ 800 കോടി രൂപയാണ് നൽകാനുള്ളത്

തിരുവനന്തപുരം: വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് കോടികൾ അനുവദിച്ച് സർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 200 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. 13 ഇനം സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിനുൾപ്പെടെ അടിയന്തരമായി 500 കോടി അനുവദിക്കണമെന്ന് സർക്കാറിനോട് സപ്ലൈകോ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് 200 കോടി രൂപ അനുവദിച്ചിരിക്കുന്നത്. കുടിശ്ശിക നൽകാത്തതിനാൽ വിതരണക്കാർ സാധനം നൽകാത്ത സ്ഥിതിയുണ്ട്.

വിതരണക്കാർക്ക് കുടിശ്ശിക ഇനത്തിൽ 800 കോടി രൂപയാണ് നൽകാനുള്ളത്. ഇതിൽ 400 കോടിയെങ്കിലും ഉടൻ നൽകണമെന്നാണ് വിതരണക്കാരുടെ നിലപാട്. 13 ഇനം സബ്സിഡി സാധനങ്ങൾ വാങ്ങാൻ 2021 മുതൽ 2023 വരെയുള്ള കാലയളവിൽ സപ്ലൈകോ ചെലവഴിച്ചത് 2,789.18 കോടി രൂപയാണ്. ഇവയുടെ വിൽപ്പനയിലൂടെ ലഭിച്ചത് 1,694.63 കോടി രൂപയും, നഷ്ടം 1,094.55 കോടി രൂപയുമായിരുന്നു. സർക്കാർ ഗ്രാൻഡായി 215 കോടി രൂപയാണ് ലഭിച്ചത്. സംസ്ഥാനത്തുടനീളം സപ്ലൈകോയുടെ 1500-ലധികം വിൽപ്പനശാലകളാണ്  ഉള്ളത്.

Also Read: ഇന്ത്യ പിന്മാറിയതോടെ ചൈന സഹായിയായി, കടം പെരുകി:  ഇന്ത്യയോട് കടാശ്വാസംതേടി മാലദ്വീപ് പ്രസിഡന്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button