Latest NewsJobs & VacanciesNewsEducation & Career

നവോദയയിൽ വിവിധ തസ്തികകളിലായി 1337 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

രാജ്യത്തെവിടെയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്

ന്യൂഡൽഹി: നവോദയ വിദ്യാലയ സമിതി വിവിധ തസ്തികകളിലേക്കായി അപേക്ഷ ക്ഷണിച്ചു. അനധ്യാപക തസ്തികകളിലേക്ക് 1,377 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 650 വിദ്യാലയങ്ങളിലും, 8 റീജിയണൽ ഓഫീസുകളിലും, ഉത്തർപ്രദേശിലെ നോയിഡയിൽ ഉള്ള ഹെഡ് ക്വാർട്ടേഴ്സിലുമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെവിടെയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ഫിമെയിൽ സ്റ്റാഫ് നഴ്‌സ്, ഇലക്ട്രീഷൻ കം പ്ലബർ, മെസ്സ് ഹെൽപ്പർ, മൾട്ടിടാസ്‌കിംഗ് സ്റ്റാഫ്, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ, ഓഡിറ്റ് അസിസ്റ്റന്റ്, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, ലീഗൽ അസിസ്റ്റന്റ്, കാറ്ററിംഗ് സൂപ്പർവൈസർ എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ ഉള്ളത്. പൊതു പരീക്ഷ, അഭിമുഖം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ഉണ്ടായിരിക്കുക. സ്കിൽ ടെസ്റ്റ് ആവശ്യമായവർക്ക് അത്തരം ടെസ്റ്റുകളും ഉണ്ടായിരിക്കും. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്, ഇവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും. വിശദ വിവരങ്ങൾക്ക് നവോദയയുടെ ഔദ്യോഗ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Also Read: ഐഎസ്‌ഐഎസ് ഇന്ത്യയുടെ തലവൻ ഉൾപ്പെടെ രണ്ട് ഭീകരർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button