നീറ്റ് പിജി പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു. നാഷണൽ മെഡിക്കൽ കമ്മീഷനാണ് തീയതി പുതുക്കി നിശ്ചയിച്ചത്. വിജ്ഞാപനം അനുസരിച്ച്, ജൂൺ 23 മുതൽ പരീക്ഷ ആരംഭിക്കും. ജൂലൈ 15-ന് ഫലം പ്രസിദ്ധീകരിക്കുന്നതാണ്. അഡ്മിഷനോടനുബന്ധിച്ചുള്ള കൗൺസിലിംഗ് ഓഗസ്റ്റ് 5 മുതൽ ഒക്ടോബർ 15 വരെയാണ് നടക്കുക. സെപ്റ്റംബർ 16-നാണ് അക്കാദമിക് സെഷൻ.
ജോയിൻ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 21-ആണ്. വിശദവിവരങ്ങൾക്ക് nbe.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. നേരത്തെ മാർച്ച് മൂന്നിനായിരുന്നു നീറ്റ് പിജി പരീക്ഷ നിശ്ചയിച്ചത്. പിന്നീട് ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. നീറ്റ് യുജി പരീക്ഷയിൽ ടൈ ബ്രേക്കിംഗ് രീതിയിൽ പരിഷ്കരണത്തിന് തീരുമാനമായിട്ടുണ്ട്.
Post Your Comments