വേനൽ ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസവാർത്തയുമായി കാലാവസ്ഥ വകുപ്പ്. പ്രതീക്ഷയ്ക്ക് വഴിയൊരുക്കി കേരളത്തിൽ വേനൽ മഴ എത്തുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച്, വരും ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിൽ വേനൽ മഴ പെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ മഴ കാത്തിരുന്ന കേരളത്തിന് നാളെ മുതൽ മഴ ലഭിച്ചേക്കുമെന്നാണ് സൂചന. വിയർത്തൊലിക്കുന്ന കേരളത്തിന് വേനൽ മഴ വലിയ ആശ്വാസം പകരുന്നതാണ്.
നാളെ 10 ജില്ലകളിലും മറ്റന്നാൾ 12 ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. മറ്റന്നാൾ ഈ ജില്ലകൾക്കൊപ്പം കോട്ടയത്തും ആലപ്പുഴയിലും മഴയ്ക്ക് സാധ്യതയുണ്ട്. വേനൽ മഴ നാളെയോടെ എത്തുമെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിരാശയുടെ കാർമേഘമാണ് ഉള്ളത്. ഈ ജില്ലക്കാർ വേനൽ മഴയ്ക്കായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
Also Read: കാട്ടാക്കടയിൽ ഉത്സവം കണ്ടു മടങ്ങിയ ആർഎസ്എസ് നേതാവിന് നേരെ ആക്രമണം
Post Your Comments