Latest NewsNewsBusiness

സെർവർ തകരാർ! ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പാതിരാത്രിയിൽ എത്തിയത് കോടികൾ, സംഭവം ഇങ്ങനെ

ഏകദേശം ഏഴ് മണിക്കൂറിലധികം സമയം ചെലവഴിച്ചതിനുശേഷമാണ് പണമിടപാടുകൾ ബാങ്ക് മരവിപ്പിച്ചത്

ആഡിഡ് അബാബ: സെർവർ തകരാറിലായതിനെ തുടർന്ന് ഉപഭോക്താക്കളുടെ അക്കൗണ്ടിൽ പാതിരാത്രി ക്രെഡിറ്റായത് കോടികൾ. അപ്രതീക്ഷിതമായി അക്കൗണ്ടിൽ പണം എത്തിയതോടെ ആളുകൾ ഒന്നടങ്കം പണം പിൻവലിക്കുകയും ചെയ്തു. എത്യോപ്യയിലെ പ്രധാന ബാങ്കായ കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് എത്യോപ്യയിലെ ഉപഭോക്താക്കളുടെ അക്കൗണ്ടിലാണ് വൻ തുക എത്തിയത്. എല്ലാവരും പണം പിൻവലിച്ചതോടെ, അവ തിരികെ നൽകാൻ അപേക്ഷിച്ചിരിക്കുകയാണ് ബാങ്ക്.

സംഭവിച്ചത് സാങ്കേതിക തകരാറാണെന്ന് തിരിച്ചറിഞ്ഞിട്ടും, അവ പരിഹരിക്കാൻ മണിക്കൂറുകളാണ് ബാങ്കിന് വേണ്ടിവന്നത്. ഏകദേശം ഏഴ് മണിക്കൂറിലധികം സമയം ചെലവഴിച്ചതിനുശേഷമാണ് പണമിടപാടുകൾ ബാങ്ക് മരവിപ്പിച്ചത്. എന്നാൽ, 332 കോടിയിലധികം രൂപ ഉപഭോക്താക്കൾ പിൻവലിച്ചിരുന്നു. പലരുടെയും അക്കൗണ്ടിൽ ഉണ്ടായതിനെക്കാളും പലമടങ്ങ് അധികമായി ബാങ്ക് ബാലൻസ് കാണിച്ചതോടെയാണ് വലിയ രീതിയിൽ പണം പിൻവലിക്കപ്പെട്ടത്. പണം പിൻവലിച്ചതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. സർക്കാർ സംവിധാനങ്ങൾ അടക്കം പണം നൽകുന്ന ബാങ്കാണ് ഇത്തരത്തിൽ കൊള്ളയടിക്കപ്പെട്ടിരിക്കുന്നത്.

Also Read: ഇനി തിരഞ്ഞെടുപ്പ് കാഹളം, ആദ്യ ഘട്ടത്തിന്റെ വിജ്ഞാപനം പുറപ്പെടുവിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button