കൊല്ലം: സ്വർണ്ണ ചേന വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. കൊല്ലം തേവലക്കര സ്വദേശി രേഷ്മ(25)യാണ് അറസ്റ്റിലായത്. തൊടിയൂർ സ്വദേശികളായ അമ്പിളി, ഗീത, രോഹിണി എന്നിവരെ കബളിപ്പിച്ചാണ് രേഷ്മ പണം തട്ടിയത്. 32 ലക്ഷം രൂപയും 60.5 പവൻ സ്വർണ്ണവും യുവതി തട്ടിയെടുത്തു.
Read Also: ‘പൊതിച്ചോറ് ഉണ്ടോ സഖാവേ… ഒരു ഇഞ്ചക്ഷൻ എടുക്കാൻ’: ചിന്ത ജെറോമിനെ പരിഹസിച്ച് ഫാത്തിമ തഹ്‌ലിയ
താലിപൂജ നടത്തിയാൽ സ്വർണ്ണ ചേന ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2023 ഫെബ്രുവരി മുതൽ രേഷ്മ പൂജക്കെന്ന വ്യാജേന പല തവണകളായി പണം കൈപ്പറ്റി. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും സ്വർണ്ണ ചേന കിട്ടാതായതോടെയാണ് കബളിപ്പിക്കപ്പെട്ടതാണെന്ന വിവരം ഇവർക്ക് മനസിലായത്.
തുടർന്ന് അമ്പിളി കരുനാഗപ്പളളി പോലീസിൽ പരാതി നൽകി. ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. യുവതിക്കൊപ്പമുള്ള മറ്റ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments