Latest NewsKeralaNews

‘സുരേഷ്‌ ഗോപിയുടേത് രാജവാഴ്ചയുടെ ഭാഷ, രാജകാലം കടന്നുപോയി’: പരിഹസിച്ച് ബിനോയ് വിശ്വം

ഒരിക്കലും നടപ്പാക്കേണ്ടി വരില്ല എന്ന ഗ്യാരന്റികളാണ് പ്രധാനമന്ത്രി മോദിയുടേതെന്ന് പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നരേന്ദ്ര മോദിയ്ക്ക് മാത്രമേ ഇതിനൊക്കെ സാധിക്കൂ എന്നും ബിനോയ് വിശ്വം പ്രതികരിച്ചു. പഴയ ചാക്കിനേക്കാള്‍ കഷ്ടമാണ് മോദിയുടെ വാഗ്ദാനങ്ങളെന്നും ബിനോയ് വിശ്വം പരിഹസിച്ചു. സുരേഷ് ഗോപി പെരുമാറ്റ ചട്ട ലംഘനം നടത്തുന്നുവെന്നും ബിനോയ് വിശ്വം ആരോപിച്ചു.
ഒരിക്കലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നാണ് മോദിയുടെ ഗ്യാരന്റിയെന്ന് ബിനോയ് വിശ്വം പറഞ്ഞു.

ബിജെപിയുടെ തൃശൂരിലെ എല്ലാ പോസ്റ്ററുകളിലും ഒരു ഗ്യാരന്റി കണ്ടുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. പണം വിതരണം ചെയ്ത് വോട്ട് നേടാനാണ് ബിജെപിയുടെ നീക്കം. സുരേഷ്‌ ഗോപിയുടേത് രാജവാഴ്ചയുടെ ഭാഷ. രാജകാലം കടന്നുപോയി ജനാധിപത്യം വന്നുവെന്ന് ഓര്‍ക്കണമെന്നും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അതേസമയം, പള്ളിയിൽ നിന്ന് ബാങ്ക് വിളികേട്ട് വാദ്യമേളങ്ങളോടെയുള്ള സുരേഷ് ഗോപിയുടെ റോഡ് ഷോ നിര്‍ത്തിവെച്ച സംഭവം സോഷ്യൽ മീഡിയിൽ ശ്രദ്ധേയമായി. ഞായറാഴ്ച തൃശ്ശൂർ പാവറട്ടി മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടയിലായിരുന്നു സംഭവം. ആഘോഷപൂര്‍വം കൊട്ടും മേളവും നിരവധി ബിജെപി പ്രവര്‍ത്തരുമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ റോഡ് ഷോ എത്തിയത്. റോഡ് ഷോ കേച്ചേരി പള്ളിയുടെ മുന്നിൽ എത്തിയപ്പോഴാണ് ബാങ്ക് വിളി കേട്ടത്. നോമ്പുതുറക്കാനുള്ള ബാങ്ക് വിളി കേട്ടപാടെ വാദ്യമേളങ്ങളടക്കം റോഡ് ഷോ ഏറെ നേരം നിർത്തി വയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button