കൊല്ലം: സർക്കാർ ആശുപത്രിയിൽ മരുന്നും ചികിത്സാ സൗകര്യങ്ങളും ഇല്ലെന്ന് പരാതിപ്പെട്ട നാട്ടുകാരനോട് ‘അതിനിപ്പോ എന്താ ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോർ ഇല്ലേ’ എന്ന് മറുപടി നൽകി ചിന്താ ജെറോം. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് റിപ്പോർട്ടർ ചാനൽ നടത്തിയ ചർച്ചയിലാണ് നാട്ടുകാരനോടായിരുന്നു ചിന്തയുടെ ചോദ്യം. ആശുപത്രികൾ പൊതിച്ചോറ് കൊടുക്കുന്നവരാണ് ഡിവൈഎഫ്‌ഐക്കാരെന്നായിരുന്നു ചിന്തയുടെ വാദം.
കൊല്ലം ജില്ലാ ആശുപത്രിയിൽ വൈകിട്ട് ആറു മണിക്ക് ശേഷം നെഞ്ചുവേദനക്ക് ചികിത്സ തേടിയെത്തിയാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. ഇഞ്ചക്ഷൻ, ആംബുലൻസ്, ഐവി സെറ്റ് ഒന്നുമില്ല. കൊല്ലം കോർപ്പറേഷനിൽ മൂന്ന് ആംബുലൻസാണുള്ളത്. വൈകിട്ട് ആറു മണിക്ക് ശേഷം ഇത് രോഗികൾക്ക് വിട്ടുനൽകാറില്ല. പിന്നെ എന്തിന് വേണ്ടിയാണ് ആംബുലൻസെന്ന് ചോദിച്ചപ്പോഴാണ് പൊതിച്ചോറ് നൽകാറുണ്ടെന്ന മറുപടി ലഭിച്ചത്. ജില്ലാ ആശുപത്രിയിൽ പൊതിച്ചോറ് കൊടുത്താൽ പോരാ, മരുന്ന് വേണം എന്നാണ് ജനങ്ങൾ ഉന്നയിക്കുന്ന ആവശ്യം.
വീഡിയോ:
Post Your Comments