ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതിയുടെ ചെയര്‍മാനായി റിട്ടേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ നവനീത് കുമാര്‍ സെഹ്ഗല്‍ ചുമതലയേറ്റു. മൂന്ന് വര്‍ഷമോ അല്ലെങ്കില്‍ 70 വയസ് തികയുന്നത് വരെയോ ആണ് അദ്ദേഹത്തിന്റെ കാലാവധി.
മുന്‍ ചെയര്‍മാനായിരുന്ന എ സൂര്യപ്രകാശില്‍ നിന്നാണ് അദ്ദേഹം ചുമതലയേറ്റത്. നാല് വര്‍ഷമായി പ്രസാര്‍ ഭാരതി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
യുപി കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ സെഹ്ഗാള്‍, യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ പ്രധാന ചുമതലകള്‍ വഹിച്ചിരുന്നു. 2023 ല്‍ സംസ്ഥാനത്തെ കായിക, യുവജനക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ് അദ്ദേഹം സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.
മുൻ ചെയർമാനായിരുന്ന എ സൂര്യപ്രകാശ് 70 വയസ് തികഞ്ഞ ശേഷമാണ് സർവ്വീസില്‍ നിന്ന് വിരമിച്ചത്. ഈ സ്ഥാനത്തിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു സൂര്യ കുമാർ.
Post Your Comments