KeralaLatest NewsNews

സാങ്കേതിക തകരാർ: റേഷൻ മസ്റ്ററിംഗ് പൂർണ്ണമായും നിർത്തിവെച്ചു

തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് പൂർണ്ണമായും നിർത്തിവെച്ചു. ഭക്ഷ്യമന്ത്രി ജി ആർ അനിലാണ് ഇക്കാര്യം അറിയിച്ചത്. റേഷൻ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതിന് എൻഐസിയ്ക്കും ഐടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ സംസ്ഥാനത്തെ റേഷൻ മസ്റ്ററിംഗ് നിർത്തി വെയ്ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതായി എൻഐസിയും ഐടി മിഷനും അറിയിച്ചതിന് ശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കുകയുള്ളൂ. എല്ലാ മുൻഗണനാ കാർഡ് അംഗങ്ങൾക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുന്നതാണെന്നും ഇതുസംബന്ധിച്ച് ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, റേഷൻവിതരണം എല്ലാ കാർഡുകൾക്കും സാധാരണനിലയിൽ നടക്കുന്നതാണ്.

ജനങ്ങളിൽ പരിഭ്രാന്തി പടർത്തുന്ന രീതിയിൽ പല സന്ദേശങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായും പൊതുവിതരണ വകുപ്പ് ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്ന വസ്തുതകളാണ് വിശ്വാസത്തിൽ എടുക്കേണ്ടതെന്നും മന്ത്രി ജി ആർ അനിൽ നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button