KeralaLatest NewsNews

സംസ്ഥാനത്ത് താപനില കുത്തനെ മുകളിലേക്ക്, 9 ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്

മാർച്ച് 19 വരെ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നതാണ്

സംസ്ഥാനത്ത് ഇന്നും താപനില കുതിച്ചുയർന്നേക്കും. താപനില ഉയരുന്ന സാഹചര്യത്തിൽ 9 ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയുണ്ട്. മാർച്ച് 19 വരെ സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുന്നതാണ്.

പാലക്കാട്, കൊല്ലം ജില്ലകളില്‍ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളില്‍ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ട്. അതേസമയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. ഉയർന്ന താപനില വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുക.

Also Read: മൊത്തം 20,000 കോടി ഇലക്ടറൽ ബോണ്ടുകളിൽ ഏകദേശം 6,000 കോടി രൂപ ബിജെപിക്ക് ലഭിച്ചു, ബാക്കി ബോണ്ടുകൾ എവിടെപ്പോയി? അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button