KeralaLatest News

സിദ്ധാർത്ഥിന് മാത്രമല്ല, വെറ്ററിനറി കോളേജിൽ മുമ്പും ആൾക്കൂട്ട വിചാരണ നടന്നു, കണ്ടെത്തൽ ആന്റി റാഗിംഗ് കമ്മിറ്റിയുടേത്‌

സിദ്ധാർത്ഥിന്റെ മരണത്തിനുമുമ്പും പൂക്കോട് വെറ്ററിനറി കോളേജില്‍ ക്രൂരമായ ആള്‍ക്കൂട്ടവിചാരണ നടന്നതായി റിപ്പോർട്ട് . 2019ലും 2021ലുമായിരുന്നു ഈ ക്രൂരമായ സംഭവങ്ങൾ. അന്നും സമാനമായ രീതിയിൽ അടിവസ്ത്രത്തിൽ ഹോസ്റ്റലിന്റെ മുറ്റത്തു തന്നെ ആയിരുന്നു ക്രൂരമായ ആള്‍ക്കൂട്ടവിചാരണ നടന്നത്. കോളേജില്‍ ഇത് ഒരു ആചാരമാക്കി തന്നെ ആണ് എസ്എഫ്ഐ ഇത് നടത്തി കൊണ്ട് പോയത് എന്നാണ് ആന്റി റാഗിംഗ് കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്.

അന്നും സീനിയർ പെൺകുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഈ ആൾക്കൂട്ട വിചാരണയും മർദനവും ഒക്കെ നടന്നത്.സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മൊഴിയെടുത്തപ്പോഴാണ് വിവരം പുറത്തുവന്നത്. ഇതിനുപിന്നാലെ കുറ്റാരോപിതരായ വിദ്യാർത്ഥികൾക്കെതിരെ കോളേജ് അധികൃതർ നടപടിയെടുത്തിട്ടുണ്ട്.

2019 ബാച്ച് വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ നാല് പേർക്ക് ഇന്റേൺഷിപ്പ് വിലക്കേർപ്പെടുത്തി. അഞ്ച് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പും കോളേജ് റദ്ദാക്കി. 2021 ബാച്ച് വിദ്യാർത്ഥികളെ മർദിച്ച രണ്ട് പേരെ സസ്‌പെൻഡ് ചെയ്തു. ഇവരുടെയും സ്‌കോളർഷിപ്പ് റദ്ദാക്കിയിട്ടുണ്ട്.ആന്റി റാഗിംഗ് സ്‌ക്വാഡ് കണ്ടെത്തിയ വിവരങ്ങൾ തുടരന്വേഷണത്തിനായി പൊലീസിന് കൈമാറും.

സിദ്ധാര്‍ഥന്റെ മരണത്തിനുമുന്പ് ക്രൂരമായ ആള്‍ക്കൂട്ടവിചാരണ േനരിട്ടത് 2020-21 ബാച്ചിലെ വിദ്യാര്‍ഥി. കോളേജ് കാംപസില്‍വെച്ച് ഒരു സീനിയര്‍ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍മുറിയില്‍വെച്ചും സിദ്ധാര്‍ഥനെ മര്‍ദിച്ച കുന്നിന്‍മുകളില്‍ കൊണ്ടുപോയും മണിക്കൂറുകളോളം ക്രൂരമായി വിചാരണചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിചാരണയെത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന വിദ്യാര്‍ഥി രണ്ടാഴ്ച കോളേജില്‍ വന്നതേയില്ല. വൈത്തിരിയിലെ ഒരു ഹോട്ടലിലാണ് അത്രയുംദിവസം പേടിച്ച് കഴിഞ്ഞതെന്നാണ് ലഭിക്കുന്ന വിവരം. കോളേജില്‍ തിരിച്ചെത്തിയപ്പോഴും കണ്ണിന് ചുവന്ന അടയാളവും മുഖത്ത് പാടുകളുമുണ്ടായിരുന്നു. 2023 മേയില്‍ നടന്ന സംഭവമാണെങ്കിലും കണ്ടവരാരുമില്ല.തനിക്ക് പരാതിയില്ലെന്നും നടപടിയുമായി മുന്നോട്ടുപോവാന്‍ താത്പര്യമില്ലെന്നുമാണ് വിദ്യാര്‍ഥി പറയുന്നത്. പക്ഷേ, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ റാഗിങ് നടന്നുവെന്ന് വ്യക്തമായതിനാലാണ് കോളേജ് നടപടിയുമായി മുന്നോട്ടുപോയത്.

സിദ്ധാര്‍ഥന്റെ കേസിന്റെ അന്വേഷണത്തിനിടെ ഒരു അധ്യാപകന് ലഭിച്ച വിവരം പരാതിയായി അദ്ദേഹം കോളേജ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. കൂടുതല്‍പ്പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നുള്ള വിവരം ലഭിച്ചെങ്കിലും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാന്‍പറ്റില്ലെന്ന് രക്ഷിതാക്കളുടെ പ്രതിനിധികളുള്‍പ്പെടെ ആവശ്യപ്പെട്ടു. അതുകൊണ്ട് തെളിവുകളില്ലാത്തതിനാല്‍ കുറ്റക്കാരെന്ന് ബോധ്യപ്പെട്ടവര്‍ക്കെതിരേ നടപടിയെടുത്ത് ബാക്കി പോലീസിന്റെ അന്വേഷണത്തിന് വിടുകയാണ് ചെയ്തത്.

അതേസമയം,സംഭവത്തില്‍ കുറ്റക്കാരാണെന്ന് ആന്റിറാഗിങ് സ്‌ക്വാഡ് കണ്ടെത്തിയ, എസ്.എഫ്.ഐ.യുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന്‍ മുന്‍ പ്രസിഡന്റുള്‍പ്പെടെ 13 വിദ്യാര്‍ഥികള്‍ക്കെതിരേ കോളേജിലെ ആന്റിറാഗിങ് കമ്മിറ്റി വ്യാഴാഴ്ച നടപടിയെടുത്തു.സിദ്ധാര്‍ഥനേറ്റ മര്‍ദനം അന്വേഷിക്കുന്നതിന്റെ ഭാഗമായി മറ്റുവിദ്യാര്‍ഥികളില്‍നിന്ന് ആന്റിറാഗിങ് സ്‌ക്വാഡ് മൊഴിയെടുത്തപ്പോഴാണ് മുന്‍കാലവിവരങ്ങള്‍ പുറത്തുവന്നത്. കുറ്റം ആരോപിക്കുകയും ശിക്ഷനടപ്പാക്കുകയും ചെയ്യുന്ന കാലങ്ങളായുള്ള ‘അലിഖിത നിയമത്തിന്റെ’ തുടര്‍ച്ചയായാണ് സിദ്ധാര്‍ഥന്റെ മരണവുമെന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button