Latest NewsKeralaNews

കൊച്ചി വാട്ടർ മെട്രോ: 4 പുതിയ ടെർമിനലുകളുടെ ഉദ്ഘാടനം ഇന്ന്

കഴിഞ്ഞ 10 മാസത്തിനിടെ 17.5 ലക്ഷം ആളുകളാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്

എറണാകുളം: കൊച്ചി വാട്ടർ മെട്രോയുടെ നാല് പുതിയ ടെർമിനലുകളുടെയും രണ്ട് റൂട്ടുകളുടെയും ഉദ്ഘാടനം ഇന്ന്. ഏലൂർ ടെർമിനലിൽ ഇന്ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുക. മുളവുകാട് നോർത്ത്, സൗണ്ട് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ ടെർമിനലുകളിലേക്കാണ് വാട്ടർ മെട്രോയുടെ പുതിയ സർവീസുകൾ ഉണ്ടായിരിക്കുക. ഇതോടെ, 9 ടെർമിനലുകളിലായി 5 റോഡുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തും. അതേസമയം, ഫോർട്ട് കൊച്ചിയിൽ നിന്നുള്ള സർവീസുകൾ ഉടൻ ആരംഭിക്കുന്നതാണ്.

ഹൈക്കോർട്ട് ജംഗ്ഷൻ-വൈപ്പിൻ- ബോൾഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് വാട്ടർ മെട്രോയ്ക്കായി സർവീസ് നടത്തുന്നത്. കഴിഞ്ഞ 10 മാസത്തിനിടെ 17.5 ലക്ഷം ആളുകളാണ് വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. പുതിയ റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകൾ കെഎംആർഎൽ പുറത്തുവിട്ടിട്ടുണ്ട്. ഒരാൾക്ക് പരമാവധി 40 രൂപയാണ് നിരക്ക്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടൺ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. പദ്ധതി പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകൾ തമ്മിൽ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ട് സർവീസുകൾ നടത്തുന്നതാണ്.

Also Read: ലോക്കപ്പിനുള്ളില്‍ പ്രതി തൂങ്ങി മരിച്ച സംഭവം: ഒരിക്കലും ആത്മഹത്യ ചെയ്യില്ല, പരാതിയുമായി ഷോജോയുടെ ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button