Latest NewsNewsIndia

കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസുമായി ഇ.പി ജയരാജന്‍ ചര്‍ച്ച നടത്തി : ദല്ലാള്‍ ടി.ജി നന്ദകുമാര്‍

കൊച്ചി: കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസുമായി ഇ.പി ജയരാജന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ദല്ലാള്‍ ടി.ജി നന്ദകുമാര്‍. തന്നെ എല്‍ഡിഎഫ് കണ്‍വീനര്‍ ക്ഷണിച്ചിരുന്നുവെന്ന് ദീപ്തി തന്നെ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് ടി.ജി നന്ദകുമാറിന്റെ പ്രതികരണം. പക്ഷേ ദീപ്തി സിപിഎമ്മിലേക്ക് വരാന്‍ തയ്യാറായിരുന്നില്ലെന്നും പിന്നീട് ആ ചര്‍ച്ച മുന്നോട്ട് പോയില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

Read Also: പൗരത്വ നിയമം: സംശയനിവാരണത്തിനായി ഹെൽപ്പ് ലൈൻ നമ്പർ ഉടൻ പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ

പല മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടന്നിട്ടുണ്ടെന്നും പത്മജയുമായി ഇ.പി ജയരാജന്‍ സംസാരിച്ചത് തന്റെ ഫോണില്‍ നിന്നാണെന്നും നന്ദകുമാര്‍ പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ തന്നെ സമീപിച്ചിരുന്നു. അപ്പോള്‍ തന്നെ ക്ഷണം നിരസിച്ചിരുന്നുവെന്നാണ് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞത്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ദീപ്തി മേരി വര്‍ഗീസിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഉമ തോമസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇ പി ജയരാജന്‍ സിപിഎമ്മിലേക്ക് തന്നെ ക്ഷണിച്ചെന്നാണ് ദീപ്തി മേരി വര്‍ഗീസ് പറയുന്നത്. കോണ്‍ഗ്രസ് വനിതാ നേതാവിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ഇ പി ജയരാജന്‍ താന്‍ മുഖേനെ ശ്രമിച്ചിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഇക്കാര്യം ചര്‍ച്ചയായത്.

തനിക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നില്ല. തനിക്ക് കൂടുതല്‍ ഒന്നും ചിന്തിക്കാന്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് എന്റെ പ്രസ്ഥാനമാണ്. കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യം ഇല്ലെന്ന് അറിയിച്ചു. അവര്‍ പലരെയും സമീപിച്ചിട്ടുണ്ടാകാം. അനാവശ്യമായി വാര്‍ത്ത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button