KeralaLatest NewsNews

ഒരു മനുഷ്യനും ചെയ്യാത്ത പല കാര്യങ്ങളും സുധിയുടെ കുടുംബത്തിന് വേണ്ടി ഇവള്‍ ചെയ്യുന്നുണ്ട്: തുറന്നു പറഞ്ഞ് മോളി കണ്ണമാലി

ലക്ഷ്മി നക്ഷത്ര നല്ലൊരു മനസിന്റെ ഉടമയാണ്.

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ആരാധകരുമായി വിശേഷങ്ങൾ സ്വന്തം യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി പങ്കുവയ്ക്കാറുണ്ട്. നടി മോളി കണ്ണമാലിയെ കാണാന്‍ എത്തിയ ലക്ഷ്മിയുടെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.

read also: മുസ്ലീങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല, ആരെയും നാടുകടത്താനല്ല പൗരത്വനിയമ ഭേദഗതി നിയമം : അമിത് ഷാ

മോളി കണ്ണമാലിയുടെ വീട്ടിലെത്തി ലക്ഷ്മി മക്കളെയും കൊച്ചു മക്കളെയും എല്ലാം കണ്ടിരുന്നു. ആ വീഡിയോയിൽ മോളി ലക്ഷ്മിയെക്കുറിച്ച് പറയുന്നതിങ്ങനെ,

‘എനിക്ക് ഇവളെ കുറിച്ച്‌ കുറേ കാര്യം പറയാനുണ്ട്. ഇവള്‍ നല്ലൊരു മനസിന്റെ ഉടമയാണ്. അത് ഞാന്‍ എവിടെയും പറയും. ആ കുടുംബത്തില്‍ പോകുകയും അവര്‍ക്ക് വേണ്ടി ഇന്നും ഒരുപാട് സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യുന്നുണ്ട് ഈ കൊച്ച്‌. നല്ലൊരു മനസിന്റെ ഉടമയാണ് ഈ കുഞ്ഞ്, അത് എനിക്ക് അറിയാം. ദൈവം ഈ കുഞ്ഞിന് നല്ല ആയുസ്സ് കൊടുക്കട്ടെ എനിക്ക് അത്രയുമേ പ്രാര്‍ത്ഥിക്കാനുള്ളു. ഒരു മനുഷ്യനും ചെയ്യാത്ത പല കാര്യങ്ങളും സുധിയുടെ കുടുംബത്തിന് വേണ്ടി ഇവള്‍ ചെയ്തു കൊടുക്കുന്നുണ്ട്’- മോളി പറയുന്നു. എനിക്ക് വളരെ നന്ദിയും കടപ്പാടും ആണ് ലക്ഷ്മിയോട് എന്നും മേളി പറയുന്നു. വീഡിയോയില്‍ മോളി കണ്ണമാലിയുടെ കൊച്ചു മക്കളും ലക്ഷ്മിയുടെ വീഡിയോയ്ക്ക് അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.

shortlink

Post Your Comments


Back to top button