Latest NewsNewsIndia

മുസ്ലീങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല, ആരെയും നാടുകടത്താനല്ല പൗരത്വനിയമ ഭേദഗതി നിയമം : അമിത് ഷാ

ചിലര്‍ ഇത് ബോധപൂര്‍വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് (സിഎഎ) ഭാരതത്തിലെ മുസ്ലീങ്ങള്‍ ആശങ്കപ്പെടുകയോ വിഷമിക്കുകയോ ചെയ്യേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍.

Read Also:   ചാനല്‍ ചര്‍ച്ചയ്ക്കിടെ സംഘര്‍ഷം: നടുറോഡിൽ കയ്യാങ്കളിയുമായി യു.ഡി.എഫ്.-എല്‍.ഡി.എഫ്. പ്രവര്‍ത്തകർ

ഇന്ത്യയിലെ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാനല്ല സിഎഎ എന്നും മുസ്ലീങ്ങളുടെ പൗരത്വത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. രാജ്യത്തെ 18 കോടി വരുന്ന മുസ്ലീങ്ങള്‍ക്ക് മറ്റ് മതത്തിലുള്ളവരെ പോലെ തന്നെ തത്തുല്യമായ അവകാശങ്ങളുണ്ടെന്നും പൗരത്വം തെളിയിക്കുന്നതിനായി അവരോട് രേഖകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സിഎഎ 2024 പ്രാബല്യത്തില്‍ വന്നതോടെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

‘വിദ്വേഷം, അക്രമം, പീഡനം എന്നിവയൊന്നും തന്നെ പ്രോത്സാഹിപ്പിക്കാത്ത സമാധാനപരമായ മതമാണ് ഇസ്ലാം എന്നിരിക്കിലും ചില മുസ്ലീം രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പീഡനാനുഭവങ്ങള്‍ കാരണം ഇസ്ലാമിന്റെ പേര് പോലും മോശമായി ചിത്രീകരിക്കപ്പെടുകയാണ്. പീഡിതരായവര്‍ക്ക് സമാശ്വാസമാകുന്നതിന് വേണ്ടിയുള്ളതാണ് ഈ നിയമം. ഇത് ഇസ്ലാമെന്ന മതത്തെ പീഡനത്തിന്റെ പേരില്‍ കളങ്കപ്പെടുത്തുന്നതില്‍ നിന്നും സംരക്ഷിക്കും.’ ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

‘സിഎഎ എന്നാല്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന തരത്തില്‍ പ്രചരിപ്പിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക വളര്‍ത്തുന്നത് ന്യായീകരിക്കാന്‍ കഴിയാത്തതാണ്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ തിരിച്ചുവിടുന്നതിന് ഉതകുന്ന യാതൊരു കരാറിലും ഇന്ത്യ ഒപ്പുവച്ചിട്ടില്ല. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിന് വേണ്ടിയല്ല പൗരത്വ നിയമം. അതിനാല്‍ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്ലീങ്ങള്‍ക്ക് എതിരാണ് സിഎഎ എന്ന വിധത്തില്‍ ആശങ്ക ജനിപ്പിക്കുന്നത് ന്യായീകരിക്കാനാവാത്തതാണ്’, അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button