കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ഹെയർബാൻഡ് രൂപത്തിലാക്കി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയെ അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശിനിയായ ആയിഷയാണ് അറസ്റ്റിലായത്. 885 ഗ്രാം സ്വർണ്ണം ഇവരിൽ നിന്നും പിടിച്ചെടുത്തുവെന്ന് അധികൃതർ അറിയിച്ചു.
Read Also: മയക്കുമരുന്ന് റാക്കറ്റിന്റെ തലവനും ഡിഎംകെ നേതാവുമായിരുന്ന ജാഫര്‍ സാദിഖിനെതിരെ ഇഡി അന്വേഷണം
യുവതി സ്വർണം കൊണ്ടുപോയത് ക്വാലാലംപൂരിൽ നിന്നാണ്. സിൽവർ നിറം പൂശിയ നിറത്തിൽ 43 ഗ്രാം സ്വർണ്ണത്തിന്റെ കമ്മലും കീ ചെയിനും ഇവരിൽ നിന്നും പിടിച്ചെടുത്തു. അതേസമയം, ബഹ്റൈനിൽ നിന്ന് എത്തിയ മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 866 ഗ്രാം സ്വർണ്ണവും പിടികൂടി. സോക്സിലും മറ്റും പേസ്റ്റ് രൂപത്തിലാക്കിയാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട നടന്നിരുന്നു. ഒരു വനിതയുൾപ്പെടെ മൂന്ന് പേർ സ്വർണ്ണം കടത്താൻ ശ്രമിച്ചതിന് അറസ്റ്റിലായി. ദുബായിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുൻ, അബുദാബിയിൽ നിന്നും വന്ന കാസർഗോഡ് സ്വദേശിനിയായ ഫാത്തിമ, ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയായ മറ്റൊരു യാത്രികൻ തുടങ്ങിയവരാണ് അറസ്റ്റിലായത്.
797 ഗ്രാം സ്വർണ്ണമാണ് മിഥുന്റെ കൈവശം ഉണ്ടായിരുന്നത്. ഗുളികകളുടെ രൂപത്തിലാക്കി സ്വർണ്ണം ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ഫാത്തിമയിൽ നിന്ന് 272 ഗ്രാം സ്വർണ്ണവും മലപ്പുറം സ്വദേശിയായ യാത്രികനിൽ നിന്നും 1182 ഗ്രാം സ്വർണ്ണവും പിടിച്ചെടുത്തു.
Read Also: ബസിന് മുകളിലേയ്ക്ക് വൈദ്യുത കമ്പി പൊട്ടി വീണ് വന്‍ ദുരന്തം: നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
Post Your Comments