Latest NewsNewsIndia

ഗൗരവിന് മറ്റൊരു പ്രണയമുണ്ടായിരുന്നു’: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് അച്ഛന്റെ കൈയ്യാൽ മരണം, കൂടുതൽ വിവരങ്ങൾ

ന്യൂഡൽഹി: വിവാഹത്തിന് മണിക്കൂറുകൾക്ക് മുൻപ് സ്വന്തം മകനെ പിതാവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഗൗരവ് സിംഗാൾ എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. പിതാവായ രംഗലാലാണ് ഗൗരവിനെ കൊലപ്പെടുത്തിയത്. 29 കാരനായ ഗൗരവ് ജിം ഉടമയായിരുന്നു. സൗത്ത് ഡൽഹിയിലാണ് സംഭവം നടന്നത്. വിവാഹ ഘോഷയാത്ര പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് കൊലപാതകം നടന്നത്.

Read Also: ജനപ്രീതി നേടി ‘റീൽസ്’! ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പായി ഇൻസ്റ്റഗ്രാം, പിന്തള്ളിയത് ടിക്ടോക്കിനെ

ഗൗരവ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഈ ബന്ധത്തെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു മറ്റൊരു വിവാഹത്തിന് സമ്മതിച്ചത്. ഈ വിഷയത്തിൽ അച്ഛനും മകനും തമ്മിൽ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്നും വീട്ടുകാർ പറഞ്ഞു.

അച്ഛനും മകനും തമ്മിൽ അത്ര നല്ല ബന്ധത്തിൽ അല്ലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആസൂത്രണം ചെയ്ത ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മൂന്ന് കൂട്ടാളികളുടെ സഹായത്തൊടെയായിരുന്നു പ്രതി കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം 15 ലക്ഷം രൂപയും 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായി ഇവർ രക്ഷപ്പെട്ടുവെന്ന് ഡൽഹിയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അങ്കിത് ചൗഹാൻ അറിയിച്ചു.

Read Also: ആശുപത്രി കെട്ടിടത്തിനുള്ളില്‍ വിവസ്ത്രനായി നടന്ന് ഡോക്ടര്‍, ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button