Latest NewsKeralaNews

മോഷണ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു: ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നരബലിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ

കട്ടപ്പന: മോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യംചെയ്തപ്പോൾ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ. രണ്ടുപേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മൂടിയവരാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്ണു വിജയൻ (27), പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ പ്രതി വിഷ്ണു വിജയന്റെ പിതാവ് വിജയൻ, സഹോദരിയുടെ നവജാത ശിശു തുടങ്ങിയവരെയാണ് ഇവർ കൊലപ്പെടുത്തിയത്.കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയിൽ കുഴിയെടുത്താണ് മൃതദേഹങ്ങൾ കുഴിച്ചിട്ടതെന്ന് ഇവർ വെളിപ്പെടുത്തി. ദുർമന്ത്രവാദത്തിന്റെയും ആഭിചാരക്രിയകളുടെയും തെളിവുകൾ വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കൽ നിന്ന് നിതീഷ് വാങ്ങിക്കൊണ്ടുപോയത്. മന്ത്രവാദത്തിന് നേതൃത്വം നൽകിയതും നിതീഷ് തന്നെയാണ്.

വിഷ്ണുവിന്റെ സുഹൃത്തായ നിതീഷിന് വിഷ്ണുവിന്റെ സഹോദരിയിൽ ഉണ്ടായ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. ശനിയാഴ്ച നഗരത്തിലെ വർക്ക് ഷോപ്പിൽ മോഷണം നടത്തിയ കേസിലാണ് വിഷ്ണുവും നിതീഷും പിടിയിലാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button