Latest NewsKeralaNewsCrime

കട്ടപ്പനയിൽ നരബലി!! നവജാത ശിശു അടക്കം രണ്ടുപേരെ കൊലപ്പെടുത്തി: ഞെട്ടിക്കുന്ന വിവരങ്ങള്‍

കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്

കട്ടപ്പന: നവജാത ശിശു അടക്കം രണ്ടുപേരെ നരബലി നടത്തിയതായി പൊലീസ്. ഇടുക്കി കട്ടപ്പനയിലാണ് ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തിയത്.

മോഷണക്കേസില്‍ പിടിയിലായ കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു (27), പുത്തന്‍പുരയ്ക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നത്. വിഷ്ണുവിന്റെ പിതാവ് വിജയന്‍, സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്.

read also: ചിത്തിനി: ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി

കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. നിതീഷാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയത്. ഗന്ധര്‍വന് കൊടുക്കാന്‍ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്നും വാങ്ങിക്കൊണ്ടുപോയത്.

ശനിയാഴ്ചയാണ് നഗരത്തിലെ വര്‍ക്ക്‌ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇതിൽ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button