തിരുവനന്തപുരം: വരുംനാളുകളില്‍ ബിജെപിയിലേക്ക് വരാന്‍ സാധ്യതയുള്ള നേതാവാണ് കെ. മുരളീധരനെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. എന്നാല്‍ മുരളീധരന് ശക്തമായ മറുപടി നല്‍കണമെന്നുമുണ്ടെന്നും മറുപടി വേണ്ടെന്ന് വയ്ക്കുന്നത് കുറച്ചുകഴിഞ്ഞാല്‍ അദ്ദേഹത്തെ മുരളീധരന്‍ ജി എന്ന് വിളിക്കേണ്ടി വരുമെന്ന് കരുതിയാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സ്വന്തം പിതാവിനെ പോലും തള്ളിപ്പറഞ്ഞയാളാണ് മുരളീധരനെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
അതേസമയം, പത്മജയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് മുരളീധരന്‍ രംഗത്തെത്തി. പത്മജയുടെ ബിജെപി പ്രവേശം ദൗര്‍ഭാഗ്യകരമെന്നും കോണ്‍ഗ്രസ് എല്ലാക്കാലത്തും പത്മജയ്ക്ക് മുന്തിയ പരിഗണനയാണ് കൊടുത്തിട്ടുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments