Latest NewsKeralaNews

സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളത്തിന് സുപ്രീം കോടതിയുടെ ആശ്വാസ നടപടി, കടമെടുക്കാൻ അനുമതി നൽകി കേന്ദ്രം

ഇന്ന് വൈകിട്ട് തന്നെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ചർച്ചകൾ നടത്തി ധാരണയിൽ എത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കേരളത്തിന് ആശ്വാസ നടപടിയുമായി സുപ്രീം കോടതി. 13,600 കോടി രൂപ കടമെടുക്കാൻ കേരള സർക്കാർ കേന്ദ്രം അനുമതി നൽകി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിക്കെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ വാദത്തിലാണ് കേരളത്തിന് സുപ്രീം കോടതിയുടെ ആശ്വാസ നടപടി ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 26000 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. എന്നാൽ, 13600 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബാക്കി തുക കടമെടുക്കുന്നതിന് കേന്ദ്രസർക്കാരും കേരളവും തമ്മിൽ ചർച്ച നടത്തി ധാരണയിൽ എത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. നിലവിൽ, കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. രണ്ട് ആഴ്ച കൂടി കഴിഞ്ഞാൽ നടപ്പ് സാമ്പത്തിക വർഷം കേരളത്തിന് വായ്പയെടുക്കാൻ കഴിയുകയില്ല. ഈ സാഹചര്യത്തിലാണ് വായ്പ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.

Also Read: ജിം കോർബറ്റ് നാഷണൽ പാർക്കിൽ കടുവാ സഫാരിക്ക് നിരോധനം: ഉത്തരവിറക്കി സുപ്രീം കോടതി

ഇന്ന് വൈകിട്ട് തന്നെ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ചർച്ചകൾ നടത്തി ധാരണയിൽ എത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ സംസ്ഥാന ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ കേന്ദ്രസര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചാല്‍ കടമെടുക്കാനുള്ള അനുമതി നല്‍കാമെന്ന ഉപാധിയും മുന്നോട്ടുവെച്ചിരുന്നു. ഈ ഉപാധി മാറ്റണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button